New Update
Advertisment
ഖുലൈസ് (സൗദി അറേബ്യ): റംസാനിൽ വർഷംതോറും നടത്തി വരാറുള്ള ജിദ്ധ ഖുലൈസ് ഏരിയ കെഎംസിസിയുടെ റംസാൻ റിലീഫിന് വേണ്ടിയുള്ള ഫണ്ട് ശേഖരണത്തിന് തുടക്കം കുറിച്ചു. നാട്ടിൽ വിവിധ പ്രദേശങ്ങളിൽ ഖുലൈസ് കെഎംസിസിയുടെ നേതൃത്വത്തിൽ ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ നടത്തും. സിഎച്ച് സെന്റെർ, ശിഹാബ് തങ്ങൾ റിലീഫ് സെന്റെർ എന്നിവക്ക് വേണ്ടിയുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ജിദ്ധ സെൻട്രൽ കമ്മിറ്റി ഏൽപ്പിച്ച കവറുകൾ വിതരണം ചെയ്തു.
ധനശേഖരണത്തിലെ ആദ്യ തുക കുഞ്ഞിമുഹമ്മദ് ഇരുമ്പുഴിയില്‍ നിന്ന് ഖുലൈസ് കെഎംസിസി ഭാരവാഹികൾ സ്വീകരിച്ചു. ഹൈദര്‍ കോട്ടക്കല്‍, അസീസ് കൂട്ടിലങ്ങാടി, അഷ്റഫ് ഇരുമ്പുഴി അസീസ് മണ്ണാർക്കാട് ഇബ്രാഹീം വന്നേരി, മുസ്തഫ കൂറ്റനാട്,അബദു സലാം ഇരുമ്പുഴി, അസീസ് മണ്ണാര്‍ക്കാട് അഷ്റഫ് പെരുവള്ളൂര്‍, ആരിഫ് പഴയകത്ത് എന്നിവർ പങ്കെടുത്തു സംസാരിച്ചു.