റിയാദ്: കെ.എം.സി.സി റിയാദ് സെൻ ട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഈവെന്റ് സീസൺ 4 ന്റെ ഭാഗമായി നടത്തിയ ഖുർ ആൻ പാരായണ മത്സരത്തിൽ ജനറൽ വിഭാഗത്തിൽ സുഹൈൽ സിദ്ദീഖും ജൂനിയർ വിഭാഗത്തിൽ മുഹമ്മദ് അമാൻ ഇല്യാസും ഒന്നാം സ്ഥാനം കരസ്ഥമാക്കി. മറ്റു വിജയികൾ: സീനിയർ: ആദിൽ ഹുസൈൻ (രണ്ടാം സ്ഥാനം), ആഷിഖ് അബ്ദുൽ റഷീദ് (മുന്നാം സ്ഥാനം, ജൂനിയർ: അഹമ്മദ് ഫായിസ് (രണ്ടാം സ്ഥാനം), മുഹമ്മദ് അസ് ലം (മൂന്നാം സ്ഥാനം).
റിയാദ് കെ.എം.സി.സി സെൻ ട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന മെഗാ ഈവെന്റെ സീസൺ 4 ന്റെ ഭാഗമായി നടന്ന ഖുർ ആൻ പാരായണ മത്സരം മുസ് ലീം ലീഗ് മലപ്പുറം മണ്ഡലം സെക്രട്ടറി പി.എ സലാം ഉദ്ഘാടനം ചെയ്യുന്നു.
ബത് ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ നൂറിലധികം പേർ പങ്കെടുത്തു. സിയാദ് റഷാഫി, സഹൽ ഹാദി എന്നിവർ മത്സരത്തിന്റെ വിധി കർത്താക്ക ളായിരുന്നു. അബ്ദുൽ മജീദ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. മലപ്പുറം മണ്ഡലം മുസ് ലീം ലീഗ് സെക്രട്ടറി പി.എ.സലാം ഉദ്ഘാടനം ചെയ്തു.
മൻസൂർ പള്ളിമുക്ക്, സി.പി.മുസ്തഫ, എം.മൊയ്തീൻ കോയ, അബ്ദുസലാം തൃക്കരിപ്പൂർ, ജലീൽ തിരൂർ എന്നിവർ സംസാരിച്ചു. കെ.ടി.അബൂബക്കർ, കബീർ വൈലത്തൂർ, നാസർ മാങ്കാവ്, സൈബർ വിംഗ് ഭാരവാഹികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽ കി.മുസ്തഫ ചീക്കോട് സ്വാഗതവും ബാവ താനൂർ നന്ദിയും പറഞ്ഞു. മത്സരത്തിൽ പങ്കെടുത്ത മുഴുവനാളുകൾക്കും പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു.