റിയാദ് കെ എം സി സി സീസൺ 4 മെഗാ ഇവന്റ് പാചക മത്സരവും മെഹന്തി മത്സരവും കേരള പിറവിദിനത്തില്‍

author-image
admin
Updated On
New Update

റിയാദ് : കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നടത്തുന്ന മെഗാ ഇവന്റ് സീസൺ 4 ന്റെ സമാപനത്തോടനുബന്ധിച്ച് വരുന്ന നവംബർ 1ന് കേരള പിറവിദിനത്തില്‍  വെള്ളിയാഴ്ച റിയാദ് അസീസിയ്യ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ റിയാദിലുള്ള മലയാളി വനിതകൾക്കായി പാചക - മെഹന്തി മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും  മുഖ്യാതിഥിയായി സംബന്ധിക്കുന്നത് എം എസ് എഫിന്റെ വിദ്യാർത്ഥിനി സംഘടനയായ ഹരിതയുടെ മുൻ സംസ്ഥാന പ്രസിഡന്റും നിലവിൽ എം.എസ്.എഫിന്റെ ദേശീയ വൈസ് പ്രസിഡന്റുമായ അഡ്വ. ഫാത്തിമ തഹ്‌ലിയയാണ്. സമാപന സമ്മേളനത്തിലും തഹ്‌ലിയ പങ്കെടുക്കുമെന്നും. കെ എം സി സി റിയാദ് വനിതാ വിംഗ് ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെക്തമാക്കി..

Advertisment

publive-image

മെഗാ ഇവന്‍റ് സീസണ്‍ 4  പാചക -മെഹന്തി മത്സരം  കെ.എം.സി.സി. റിയാദ് വനിതാ വിഭാഗം ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു

കഴിഞ്ഞ നാല് മാസമായി ഇവന്റിന്റെ ഭാഗമായി നടന്നുവരുന്ന വിവിധ പരിപാടികളുടെ ഭാഗമായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരങ്ങൾ നടക്കുക. റിയാദിൽ നിരവധി പാചക മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്ത നൂറിലധികം മത്സരാർത്ഥികളാണ് പേര് നൽകിയിട്ടുള്ളത്. തത്സമയം പേര് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ഓഡിറ്റോറിയത്തിൽ ഉണ്ടായിരിക്കും. മെഹന്തി മത്സരത്തിലും ധാരാളം വനിതകൾ പേര് നൽകിയിട്ടുണ്ട്. പ്രമുഖരടങ്ങിയ പാനലാണ് മത്സരത്തിന്റെ വിധി നിർണ്ണയം നടത്തുക. രണ്ട് മത്സരത്തിലും ഒന്നാം സ്ഥാനം ലഭിക്കന്നവർക്ക് സ്വർണ്ണ നാണയങ്ങളാണ് സമ്മാനമായി നൽകുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പ്രസ്തുത സമ്മാനം സ്പോണ്സർ ചെയ്യുന്നത് സോനാ ഗോൾഡ് ആന്റ് ഡയമണ്ട്‌സാണ്. രണ്ടാം സ്ഥാനം ലഭിക്കുന്നവർക്കുള്ള സമ്മാനങ്ങൾ ജെ.ബി.ഗ്രൂപ്പാണ് സ്പോണ്സർ ചെയ്തിട്ടുള്ളത്. മറ്റു സ്ഥാനങ്ങൾ ലഭിക്കുന്നവർക്കും വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകുന്നുണ്ട്. മുഴുവൻ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കും.

കഴിഞ്ഞ ഏഴ് വർഷമായി റിയാദിലെ സാമൂഹ്യ - സംസ്ക്കാരിക - രാഷ്ട്രീയ - ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇടപെടുകയും പ്രവാസ ലോകത്ത് വനിതകളുടെ ശാക്തീകരിക്കുന്നതിന് വേണ്ടി പല പരിപാടികളും സംഘടിപ്പിക്കുവാൻ റിയാദ് കെ എം സി സി വനിതാ വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. വനിതാ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്ക് വലിയ തരത്തിലുള്ള പിന്തുണയും സഹായവുമാണ് റിയാദ് കെ എം സി സി സെൻട്രൽ കമ്മിറ്റി നൽകിവരുന്നത്. അതിന്റെ ഭാഗമെന്ന നിലയിൽ തന്നെയാണ് ഈ മെഗാ ഇവന്റിൽ വനിതകൾക്ക് വേണ്ടി ഈ മത്സരങ്ങൾ സംഘടിപ്പിക്കുന്നതും അതിന്റെ സംഘാടകരായി ഞങ്ങൾക്ക് അവസരവും നൽകിയിട്ടുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു.

&feature=youtu.be

മെഗാ ഇവന്റിന്റെ സീസൺ 4 ന്റെ ഭാഗമായി ഒക്ടോബർ 31 ന് നെസ്റ്റോ ഓഡിറ്റോറിയത്തിൽ രാത്രി 7 മണിക്ക് കേരളത്തിലെ പ്രമുഖ ഗായകരായ മുഹമ്മദലി കണ്ണൂർ, സജ്ല സലീം, ഫാസിലാ ബാനു എന്നിവർ പങ്കെടുക്കുന്ന ഇശൽ സന്ധ്യ നടക്കുന്നുണ്ട്. നവംബർ ഒന്നിന് വെള്ളിയാഴ്ച രാത്രി 7 മണിക്ക് നടക്കുന്ന സമാപന മഹാ സമ്മേളനത്തിൽ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി., സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്, യൂത്ത്‌ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ.സുബൈർ, യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മൊഹീനലി ശിഹാബ് തങ്ങൾ എന്നിവർ സംബന്ധിക്കുന്നുണ്ട്.

വാർത്താസമ്മേളനത്തിൽ റിയാദ് കെ എം സി സി വനിതാ വിംഗ് പ്രസിഡന്റ് നദീറ ഷംസ്, ജനറൽ സെക്രട്ടറി ജസീല മൂസ, ട്രഷറർ നുസൈബ മാമു, ഭാരവാഹികളായ ത്വാഹിറ മാമു, ഹസ്‌ബിന നാസർ എന്നിവർ പങ്കെടുത്തു.

Advertisment