ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം ഈദ് സംഗമവും സോഷ്യൽ സെക്യൂരിറ്റി സ്കീം ക്യാമ്പയിൻ ഉത്ഘാടനവും നടത്തി

അബ്ദുള്‍ സലാം, കൊരട്ടി
Monday, August 3, 2020

ഷാർജ  : ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി ഈദ് സംഗമവും ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ നീണ്ടു നിൽക്കുന്ന സോഷ്യൽ സെക്യൂരിറ്റി സ്കീം ക്യാമ്പയിൻ ഉത്ഘാടനവും നടത്തി. മണ്ഡലം ആക്ടിങ് പ്രസിഡണ്ട് കെ എ ശംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഷമീർ പി സുലൈമാൻ സ്വാഗതം പറഞ്ഞു. പദ്ധതി വിശദികരണവും ക്യാമ്പയിൻ ഉത്ഘാടനവും കോഡിനേറ്റർ സി എസ് ഷിയാസ് നിർവഹിച്ചു. യു എ ഇ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം കോഡിനേഷൻ പ്രസിഡണ്ട് കെ എസ് ഷാനവാസ്, ജില്ലാ സെക്രട്ടറി എം എ ഹനീജ് തുടങ്ങിയവർ ഈദ് സന്ദേശം നടത്തി.

ഇബ്രാഹിം (അമി)കരൂപ്പടന്ന, വി ബി സക്കരിയ്യ, മുഹമ്മദ് അസ്‌ലം, എം എ ഹൈദർ, സി എസ് ഖലീൽ, പി എസ് സമദ്, അബ്‌ദുൾ റഹിം, റിസ്‌വാൻ തുടങ്ങിയവർ നേതൃത്വം നൽകി. ടി എം റസാക്ക്, നൗഷാദ് നാട്ടിക തുടങ്ങിയവരുടെ നേതൃത്വത്തിൽ മാപ്പിളപ്പാട്ടുകൾ ആലപിച്ചു. മണ്ഡലം ട്രഷറർ സലാം മൊയ്‌ദു നന്ദിയും പറഞ്ഞു.

×