റിയാദ് കെ.എം.സി.സി വനിത വിംഗിന്റെ ആറാം വാർഷികം സമാപിച്ചു

author-image
admin
New Update

സാമൂഹിക മുന്നേറ്റത്തിൽ സ്ത്രീകൾക്ക് വലിയ പങ്ക് നിർവ്വഹിക്കാനുണ്ട്. ഷാഫി ചാലിയം

Advertisment

റിയാദ്. സാമൂഹിക, രാഷ്ട്രീയ, സാംസ്ക്കാരിക രംഗത്ത് സ്ത്രീകൾക്ക് വലിയ പങ്ക് നിർവ്വ ഹിക്കാനുണ്ടെന്നും അത്തരം മുന്നേറ്റങ്ങൾക്ക് നേത്രത്വം നൽകാൻ സ്ത്രീ സമൂഹം കടന്ന് വരണമെന്നും പ്രഭാഷകനും മുസ്‌ലിം ലീഗ് നേതാവുമായ ഷാഫി ചാലിയം അഭിപ്രായപ്പെട്ടു.

publive-image

റിയാദ് കെ.എം.സി.സി.വനിതാ വിങ്ങിന്റെ ആറാം വാർഷികത്തിലും 'ഹരിത രാഷ്ട്രീയത്തിന് പെൺകരുത്ത് ' എന്ന പ്രമേയത്തിൽ നടന്ന ത്രൈമാസ ക്യാമ്പയിൻ സമാപനത്തിലും സംബന്ധിച്ച് മുഖ്യ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി.വനിതാ വിംഗ് പ്രസിഡന്റ് നദീറ ഷംസ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗിന്റെ ആരംഭകാലം തൊട്ടേ സ്ത്രീകൾക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്.

മദ്രാസ് നിയമസഭയിൽ ഡപ്യൂട്ടി ലറിഡറായിരുന്ന ബീഗം അമീറയും ഭരണഘടന നിർമ്മാണ സമിതിയിൽ അംഗമായിരുന്ന ബീഗം ഐസാസ് റസൂലുമൊക്കെ ഉദാഹരണ ങ്ങളാണ്. പലരാഷ്ട്രീയ പാർട്ടികളും സമരത്തിന്റെ മുൻ നിരയിൽ നിർത്തുവാനും ജാഥക്ക് നീളം കൂട്ടുവാനും സ്ത്രീകളെ ഉപയോഗിക്കുകയാണ്. എന്നാൽ മുസ്‌ലിം ലീഗ് വനിതകളെ ക്രിയാത്മകമായും നിർമ്മണാത്മകവുമായ പ്രവർത്തന ങ്ങൾക്ക് പ്രാപ്തരാ ക്കുകയാണ്. ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് വനിതകൾക്ക് സമൂഹത്തിന്റെ പുരോഗതിക്ക് ചാലക ശക്തിയായി പ്രവർത്തിക്കുവാൻ കഴിയും.

publive-image

ഭരണ രംഗത്തും സംഘടനാ രംഗത്തും നല്ല കഴിവുള്ള ധാരാളം വനിതകളെ ഉയർത്തി കൊണ്ടു വരാൻ മുസ്‌ലിം ലീഗിന് സാധിച്ചിട്ടുണ്ട്. പ്രവാസ ലോകത്ത് വനിതാ കെ.എം. സി.സി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേ ർത്തു. വരുന്ന പൊതു തെരെഞ്ഞെടുപ്പിൽ വനിതകളുടേതായ പങ്ക് നിർവ്വഹിക്കുവാൻ എല്ലാ വരും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.

സാംസ്ക്കാരിക സമ്മേളനം റിയാദ് കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി.മുസ്തഫ ഉൽഘാടനം ചെയ്തു. ആറാം വാർഷികത്തോടനുബന്ധിച്ച് വനിത വിംഗ് പുറത്തിറക്കിയ ഗാനറിലീസിംഗ് ഷാഫി ചാലിയം നിർവ്വഹിച്ചു. വനിതകൾക്കായി നട ത്തിയ 'ടേസ്റ്റ് ആന്റ് വിൻ' മത്സരത്തിൽ സഫീറ മുത്തലിബ് ഒന്നാം സ്ഥാനം നേടി. ഫർഹത് ജംഷീദ് രണ്ടും ഫർസാന പി.കെ മൂന്നും സ്ഥാനങ്ങൾ നേടി. മൊയ്‌തീൻ കോയ കല്ലമ്പാറ, ജലീൽ തിരൂർ, ഖമറുന്നീസ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരി പാടികളും അരങ്ങേറി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ഉസ്മാനാലി പാലത്തിങ്ങൽ, സത്താർ താമരത്ത്, അഷ്റഫ് കല്പകഞ്ചേരി, പി.സി.അബ്ദുൽ മജീദ് എന്നിവർ സമ്മാന വിതരണം നടത്തി. വനിത കെ.എം സി.സി ജനറൽ സെക്രട്ടറി ജസീല ബഷീർ സ്വാഗതവും നുസൈബ മാമു നന്ദിയും പറഞ്ഞു. പരിപാടികൾക്ക് റിൻസ ശംസ് ,ഷിംന മജീദ്, ഹസ്ബിന നാസർ, ത്വാഹിറ മാമുക്കോയ, മഷൂദ ബീഗം, സൗദ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

Advertisment