കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് (കെഎംആർഎം) 27-ാം കേന്ദ്ര ഭരണസമിതി നിലവിൽ വന്നു

New Update

publive-image

കുവൈറ്റ് സിറ്റി:സിറ്റി ഹോളി ഫാമിലി കത്തീഡ്രൽ ദേവാലയത്തിൽ വെച്ച് 2021 ജനുവരി 22-ന് കെഎംആർഎം ആത്മീയ ഉപദേഷ്ടാവ് വെരി റവ. ഫാ. ജോൺ തുണ്ടിയത്തിന്റെ കാർമ്മികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനക്കുശേഷം കെഎംആർഎമ്മി‍ന്‍റെ 27-ാ മത് ഭരണസമതി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്നു. അലക്‌സ് വർഗ്ഗീസ് പ്രസിഡന്റായും, ലിബു ജോൺ ജനറൽ സെക്രട്ടറിയായും, റാണ വർഗ്ഗീസ് ട്രഷററായും ചുമതല ഏറ്റെടുത്തു.

Advertisment

ജോർജ് മാത്യു (സീനിയർ വൈസ് പ്രസിഡന്റ്), ആൽഫ്രഡ് ചാണ്ടി, റോബിൻ ഫിലിപ്പ് (വൈസ് പ്രസിഡന്റുമാർ) സജീവ് ജോർജ്ജ് (വർക്കിങ് സെക്രട്ടറി), സജിമോൻ ഇ.എം. (ഓഫീസ് സെക്രട്ടറി), ജെറി ഇഡിക്കുള, ഡെന്നീസ് ജോൺ (ജോയിന്റ് ട്രഷറാർ), ബീന പോൾ (മാതൃവേദി (എഫ്. ഒ എം ) പ്രസിഡന്റ്), അനിൽ ജോർജ്ജ് രാജൻ, (എംസിവൈഎം) പ്രസിഡന്റ്, കോശി വർഗ്ഗീസ് (വിശ്വാസ പരിശീലനം ഹെഡ് മാസ്റ്റർ), എബി പി. ഏബ്രഹാം, ബിനു വിളയിൽ രാജൻ, ജുബിൻ പി. മാത്യു, സന്തോഷ് പി. ആന്റണി (ഏരിയ പ്രസിഡന്റുമാർ), ജോജിമോൻ തോമസ്സ് (ഉപദേശകസമിതി അദ്ധ്യക്ഷൻ), ജോസഫ് കെ. ഡാനിയേൽ (ചീഫ്‌ ഓഡിറ്റർ), ബാബുജി ബത്തേരി (ചീഫ്‌ ഇലക്ഷൻ കമ്മീഷൻ) എന്നീ സ്ഥാനങ്ങളിൽ സത്യപ്രതിജ്ഞ ചെയ്തു.

സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം കെഎംആർഎം നിയുക്ത പ്രസിഡന്റ് അലക്‌സ് വർഗീസ് നയപ്രഖ്യാപന പ്രസംഗം നടത്തി. റവ. ഫാ. ജോൺ തുണ്ടിയത്തും, സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജോജിമോൻ തോമസസ്സും 2021 വർഷത്തെ മാനേജിംഗ് കമ്മിറ്റിയ്ക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നിയുക്ത ജനറൽ സെക്രട്ടറി, ലിബു ജോൺ എല്ലാവർക്കും നന്ദിയും അർപ്പിച്ചുകൊണ്ട് ചടങ്ങിന് പരിസമാപ്തിയായി.

മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ കാതോലിക്കാ ബാവാ ആയിരുന്ന അത്യഭിവന്ദ്യ മോറാൻ മോർ സിറിൽ ബസേലിയോസ് പിതാവിന്റെ ഓർമ്മദിനവും അന്നേദിവസം സമുചിതമായി ആചരിച്ചു. എംസിവൈഎമ്മിന്‍റെ നേത്യത്വത്തിൽ നേർച്ചവിതരണവും നടന്നു.

kuwait news
Advertisment