വിവരസാങ്കേതിക രംഗത്ത് മുന്നേറ്റം : മന്ത്രി കെ.എന്‍ ബാലഗോപാല്‍

author-image
Charlie
New Update

publive-image

കൊല്ലം: വിവരസാങ്കേതിക രംഗത്ത് കേരളം ലോകോത്തര നിലവാരത്തോടെയുള്ള വളര്‍ച്ചയുടെ പാതയിലെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍. കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ തുടങ്ങിയ ബി. ടെക് കോഴ്‌സായ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗിന്റെയും സ്റ്റുഡന്റ് ഇന്‍ഡക്ഷന്‍ പ്രോഗ്രാമിന്റെയും ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുക യായിരുന്നു അദ്ദേഹം.

Advertisment

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ ഉത്പന്നങ്ങളും സോഫ്റ്റ് വെയറുകളും സംസ്ഥാനത്ത് വ്യാപകമായി കഴിഞ്ഞു. ശാസ്ത്രസാങ്കേതിക മേഖലയില്‍ ഏറെ തൊഴിലവസരങ്ങള്‍ക്കും നിര്‍മിതബുദ്ധി വഴിയൊരുക്കും. വിദ്യാഭ്യാസ മേഖയിലെ ഉന്നമനത്തിനായി സാങ്കേതികതജ്ഞാന നിപുണരായ കൂടുതല്‍ യുവ എഞ്ചിനിയര്‍മാരെ സൃഷ്ടിക്കുന്നതിന് ഇവിടെ തുടങ്ങിയ കോഴ്‌സുകള്‍ കൂടുതല്‍ കോളേജുകളിലേക്ക് വ്യാപിക്കുന്നതിന് പിന്തുണ നല്‍കും. സമഗ്ര മേഖലകളിലും നവശാസ്ത്ര ശാഖകള്‍ സ്വാധീനം ചെലുത്തുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. വിവിധ വിഷയങ്ങളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ മന്ത്രി ആദരിച്ചു.

ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ പി. സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എ. ഷാജു, വൈസ് ചെയര്‍പേഴ്സണ്‍ അനിതാ ഗോപന്‍, കോളേജ് പ്രിന്‍സിപ്പല്‍ വി. ഭദ്രന്‍, കൊട്ടാരക്കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സഹദുള്ള, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment