കെ.എന്‍.എം. പൊതുപരീക്ഷാഫലം പ്രഖ്യാപിച്ചു, റെക്കോർഡ് നേട്ടവുമായി റിയാദ് ബത്ത സലഫി മദ്‌റസ.

author-image
admin
New Update

റിയാദ്: കേരള നദ്‌വത്തുൽ മുജാഹിദീന്‍ വിദ്യാഭ്യാസ ബോര്‍ഡ്‌ നടത്തിയ പൊതു പരീക്ഷയില്‍ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് കീഴില്‍ പ്രവർത്തിക്കുന്ന ബത്ഹയിലെ റിയാദ് സലഫി മദ്‌റസ ഗള്‍ഫ് മേഖലയിലയില്‍ നിന്ന് റെക്കോർഡ് വിജയം കരസ്ഥമാക്കി.

Advertisment

publive-image

സൗദി അറേബ്യയിൽ നിന്നും ഏറ്റവും കൂടുതൽ കുട്ടികളെ പൊതുപരീക്ഷയിൽ പങ്കെടുപ്പിച്ച് റിയാദ് സലഫി മദ്റസ നൂറുമേനി വിജയം കരസ്ഥമാക്കി. എല്ലാ വിഷയങ്ങളിലും നൂറു മാർക്ക് നേടി ഹിബ ബഷീർ ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ മിന്നും വിജയം കരസ്ഥമാക്കി.

ഏഴാം ക്ലാസിലെ ഹലീമ ത്വാഹ ,ഹിബ ബഷീർ, എന്നിവർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു , അഞ്ചാം ക്ലാസിലെ .ഹാനിയ ആശിഖ് ,റിഫ റുസ്സൽ, റാസിൻ ഷാഹിദ് , നിമ് റ നസ്റിൻ എ ന്നിവർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു .അഹമ്മദ് സിദാൻ, സൂഫിയാ പുന്നോ ത്ത് ,ഫാത്തിമാ ശസാ എന്നിവർ ഉന്നത വിജയം നേടി.

കെ.എൻ.എം പരീക്ഷാബോർഡ് പ്രത്യേകം തയ്യാറാക്കിയ ഓൺലൈൻ പരീക്ഷാ പദ്ധതിയാണ് 5, 7 ക്ലാസ്സുകളിലെ പൊതുപരീക്ഷക്ക് നടപ്പിലാക്കിയത്. വിജയികളെ ഇസ്‌ലാഹി സെന്റർ ‍‍ ഭാരവാ ഹി കളും, പി.ടി.എ കമ്മിറ്റിയും അനുമോദിച്ചു.

വെള്ളി,ശനി ദിവസങ്ങളിൽ സൗദി സമയം 2.30 മുതൽ 5.00 വരെ ഓൺലൈൻ ക്ലാസുകളായിട്ടാണ് മദ്റസ നിലവിൽ പ്രവർത്തിക്കുന്നത്.പരീക്ഷയിൽ പങ്കെടുത്ത മുഴുവൻ കുട്ടികളേയും, ഉന്നത മാർ ക്ക് നേടിയവരെയും പ്രത്യേകം അഭിനന്ദിക്കുന്നതായും, പുതിയ അധ്യയന വർഷം ആരംഭിച്ചതാ യും പ്രിൻസിപ്പാൾ അംജദ് അൻവരി, മദ്റസ മാനേജർ മുഹമ്മദ് സുൽഫിക്കർ എന്നിവർ അറിയിച്ചു .

എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള മദ്റസ ക്ലാസുകളിലേക്കും, 13 വയസ്സു മുതൽ 18 വയ സ്സു ള്ള കുട്ടികൾക്കായുള്ള ടീനേജ് കോഴ്സിലക്കുമുള്ള അഡ്മിഷൻ അഡ്മിഷൻ വിവരങ്ങൾക്ക് 0562508011,  0567518485 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment