സ്വദേശി എഞ്ചിനീയര്‍മാര്‍ക്കായി 550 തൊഴിലവസരങ്ങളുമായി കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, May 13, 2021

കുവൈറ്റ് സിറ്റി: പുതിയ 550 സ്വദേശി ബിരുദധാരികള്‍ക്ക് തൊഴില്‍ നല്‍കി കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനി (കെഎന്‍പിസി).

2020 ഒക്ടോബറിലെ പ്രഖ്യാപന പ്രകാരമാണ് വിവിധ വിഭാഗങ്ങളിലുള്ള യുവ എഞ്ചിനീയര്‍മാര്‍ക്ക് തൊഴില്‍ നല്‍കിയതെന്ന് കമ്പനി വക്താവും, ഭരണ-വാണിജ്യകാര്യ വിഭാഗത്തിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ അഹെദ് അല്‍ ഖൊറായെഫ് പറഞ്ഞു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴിയാണ് ജീവനക്കാരെ തിരഞ്ഞെടുത്തത്.

×