കുവൈറ്റ് ഓയില്‍ കമ്പനിയില്‍ നിന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു ; അഴിമതിക്കാര്‍ക്കുള്ള പാഠമെന്ന് മുന്നറിയിപ്പ്

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, January 24, 2020

കുവൈറ്റ് : കുവൈറ്റ് ഓയില്‍ കമ്പനിയില്‍ നിന്നും മുതിര്‍ന്ന ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. അഴിമതി കുറ്റത്തിനാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. അഴിമതിയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്ര് മൂന്നു പേര്‍ക്കും ശിക്ഷ വിധിച്ചു .

അഴിമതിയിലും പക്ഷപാതത്തിലും ഉള്‍പ്പെട്ടുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

അഴിമതിക്കെതിരെ പോരാടാനാണ് കമ്പനിയുടെ തീരുമാനമെന്നും കുറ്റക്കാരെ അവരുടെ സ്ഥാനം ഏത്ര ഉന്നതിയിലായാലും തുറന്നു കാട്ടുക തന്നെ ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.

×