പത്താം വാർഷിക വ്യവസായ അവാർഡ് ജേതാക്കളുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി സെൻട്രൽ ബാങ്കിംഗ് കെപിഎംജിക്ക് റിസ്ക് മാനേജ്മെന്റ് സർവീസസ് അവാർഡ് നൽകും

author-image
Gaana
New Update

പത്താം വാർഷിക വ്യവസായ അവാർഡ് ജേതാക്കളുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി സെൻട്രൽ ബാങ്കിംഗ് കെപിഎംജിക്ക് 'റിസ്ക് മാനേജ്മെന്റ് സർവീസസ് അവാർഡ്' നൽകും.സെൻട്രൽ ബാങ്കിംഗ് കമ്മ്യൂണിറ്റിയിലെ മികവിനാണ് അവാർഡ്.

Advertisment

publive-image

30-ലധികം വർഷത്തെ സ്വതന്ത്ര റിപ്പോർട്ടിംഗ്, വിശകലനം, അഭിപ്രായം എന്നിവയുടെ അടിസ്ഥാനത്തിൽ സെൻട്രൽ ബാങ്കിംഗ് എഡിറ്റോറിയൽ ടീമിലെയും എഡിറ്റോറിയൽ അഡൈ്വസറി ബോർഡിലെയും അംഗങ്ങൾ അടങ്ങിയ ഒരു പാനലാണ് സെൻട്രൽ ബാങ്കിംഗ് അവാർഡുകൾ നിർണയിച്ചത്.

അവാർഡുകളുടെ വിശകലനവും രാജോസിക് ബാനർജിയുടെ പ്രതികരണവും കൂടെ ചേർക്കുന്നു.

റിസ്ക് മാനേജ്മെന്റിലെ പ്രവർത്തനത്തിന്
ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകളുമായും സൂപ്പർവൈസർമാരുടെയും പ്രശംസ കെപിഎംജി നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം വിവിധ നിയന്ത്രണ മാറ്റങ്ങളിലുടനീളം ഇൻഷുറൻസ് മേൽനോട്ട ടീമിനെ പിന്തുണയ്ക്കുന്നതുൾപ്പെടെ നിരവധി മേഖലകളിൽ യുഎഇ സെൻട്രൽ ബാങ്കുമായി കെപിഎംജി പ്രവർത്തിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

സെൻട്രൽ ബാങ്കിംഗിന്റെ റിസ്‌ക് മാനേജ്‌മെന്റ് സർവീസസ് അവാർഡ് ജേതാവായി അംഗീകരിക്കപ്പെട്ടതിൽ അങ്ങേയറ്റം സന്തോഷവും വിനയവും നന്ദിയും ഉണ്ടെന്ന് കെപിഎംജിയുടെ ഇന്ത്യയിലെ പങ്കാളിയും ഫിനാൻഷ്യൽ റിസ്‌ക് മാനേജ്‌മെന്റ് മേധാവിയുമായ രാജോസിക് ബാനർജി പറഞ്ഞു.

നിയന്ത്രണത്തിലും മേൽനോട്ടത്തിലും ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ നിരവധി റെഗുലേറ്റർമാരുമായി KPMG പ്രവർത്തിക്കുന്നുണ്ട്. ഈ അംഗീകാരം ഞങ്ങൾ ചെയ്ത വ്യത്യസ്ഥവും സൂക്ഷ്മവുമായ പ്രവർത്തനത്തിന്റെ സാക്ഷ്യമാണ്.

റെഗുലേറ്ററുമായുള്ള ഞങ്ങളുടെ പ്രവർത്തനം സമനകളില്ലാത്തതാണ്. ERM-ലുടനീളമുള്ള നിയന്ത്രിത ഇൻഷുറൻസ് കമ്പനികളുടെ മേൽനോട്ടം, അപകടസാധ്യത വിലയിരുത്തുന്ന ചട്ടക്കൂടുകൾ, IFRS 17 - ഇൻഷുറൻസ് കരാറുകളുടെ നടപ്പിലാക്കൽ എന്നിവയിൽ അവരെ ഞങ്ങൾ പിന്തുണയ്ക്കുന്നു.

ബാങ്കിംഗ്, ഇൻഷുറൻസ് ഡൊമെയ്‌നുകളിൽ മറ്റ് സെൻട്രൽ ബാങ്കുകളുമായും റെഗുലേറ്റർമാരുമായും പ്രവർത്തിച്ചതിന്റെ അനുഭവം ഞങ്ങൾക്ക് പ്രയോജനപ്പെടുത്താനായി. അംഗീകാരം ലഭിക്കുന്നത് വഴി റിസ്‌ക് മാനേജ്‌മെന്റ് മേഖലയിലെ ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റങ്ങളുടെയും ബിഎഫ്‌എസ്‌ഐയിൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയന്ത്രണങ്ങളുടെയും മാനദണ്ഡങ്ങളുടെയും യുഗത്തിൽ ബിസിനസ്സ് പങ്കാളികളെ സഹായിക്കാനുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

“ KPMG മറ്റ് രാജ്യങ്ങളിൽ നിന്ന് കെട്ടിപ്പടുത്ത അനുഭവ സമ്പത്താണ് ഈ വർഷം വിജയം കൈവരിക്കാൻ നിങ്ങൾക്ക് സഹായകമായത് ”
സെൻട്രൽ ബാങ്കിംഗ് അവാർഡ് കമ്മിറ്റി ചെയർമാനും സെൻട്രൽ ബാങ്കിംഗ് എഡിറ്റർ ഇൻ ചീഫുമായ ക്രിസ്റ്റഫർ ജെഫറി പറഞ്ഞു,

Advertisment