ആമസോണ്‍ ഫ്യൂച്ചര്‍ എന്‍ജിനീയര്‍ പ്രോഗ്രാം മൂന്ന് ദശലക്ഷം വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി; 500 വിദ്യാര്‍ഥിനികള്‍ക്ക് സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
amazon future engineer

കൊച്ചി: എട്ട് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ 272 ജില്ലകളിലായി സര്‍ക്കാര്‍ സ്കൂളുകളിലെ മൂന്ന് ദശലക്ഷം വിദ്യാര്‍ഥികള്‍ക്കും 20,000 അധ്യാപകര്‍ക്കും 2021ല്‍ ആരംഭിച്ച ആമസോണ്‍ ഫ്യൂച്ചര്‍ എന്‍ജിനീയര്‍ പ്രോഗ്രാമിലൂടെ പരിശീലനം നല്‍കിയതായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച 'കരിയേഴ്സ് ഓഫ് ഫ്യൂച്ചര്‍ ഉച്ചകോടി'യുടെ അരങ്ങേറ്റ പതിപ്പില്‍ ആമസോണ്‍ പ്രഖ്യാപിച്ചു.

Advertisment

സാങ്കേതിക രംഗത്തെ ലിംഗ വ്യത്യാസം നികത്താന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ പ്രോഗ്രാം പ്രാഥമികമായി ടയര്  2 നഗരങ്ങളില്‍ താമസിക്കുന്ന 6നും അതിനു മുകളിലുമുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിടുന്നു.

അവര്‍ക്ക് ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, മറാത്തി തുടങ്ങിയ ഏഴ് ഇന്ത്യന്‍ ഭാഷകളില്‍ ആകര്‍ഷകമായ ബഹുഭാഷാ പഠന സാമഗ്രികള്‍ നല്‍കുന്നു.

ഏറ്റവും പുതിയ കംപ്യൂട്ടര്‍ സയന്‍സ് മൊഡ്യൂളുകള്‍ ഉപയോഗിക്കുന്ന പ്രോഗ്രാം, പ്രോജക്റ്റ് അടിസ്ഥാനമാക്കിയുള്ള പഠനത്തിലൂടെ അടിസ്ഥാന എഐ ആശയങ്ങള്‍, കോഡിംഗ് തത്വങ്ങള്‍, സാങ്കേതികവിദ്യയുടെ പരിവര്‍ത്തന ശക്തി എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ വളര്‍ത്തിയെടുക്കുന്നതിനൊപ്പം സങ്കീര്‍ണമായ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു.

വിദ്യാര്‍ഥിനികളെ ശാക്തീകരിക്കുന്നതിനായി കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദ തലത്തില്‍ പഠിക്കുന്ന 500 വിദ്യാര്‍ഥിനികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ നാലു വര്‍ഷത്തേക്ക് രണ്ടു ലക്ഷം രൂപയോളം സ്കോളര്‍ഷിപ്പും ആമസോണ്‍ നല്‍കുന്നു.

സാമ്പത്തിക സഹായത്തിലുപരി സമഗ്ര പിന്തുണ നല്‍കി ടെക്ക് വ്യവസായത്തിലെ ലിംഗ ഭേദം നികത്താനാണ് ഈ സംരംഭം. ആമസോണ്‍ ജീവനക്കാരില്‍ നിന്നുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, വിപുലമായ വ്യക്തിഗത കോഡിങ് ബൂട്ട് ക്യാമ്പുകള്‍, പഠനവും തൊഴില്‍ വികസനവും സുഗമമാക്കുന്നതിന് വ്യക്തിഗത ലാപ്ടോപ്പുകള്‍ ലഭ്യമാക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

2021ല്‍ ആമസോണ്‍ ഫ്യൂച്ചര്‍ എന്‍ജിനീയര്‍ പ്രോഗ്രാം ആരംഭിച്ച ശേഷം ഇന്ത്യയില്‍ മെറിറ്റ് അടിസ്ഥാനത്തിലുള്ള 1700 ഇന്‍റേണ്‍ഷിപ്പുകള്‍ കമ്പനി നല്‍കി.

ആമസോണ്‍ ഫ്യൂച്ചര്‍ എന്‍ജിനീയര്‍ പ്രോഗ്രാമിനു കീഴില്‍ ആമസോണ്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച 'കരിയേഴ്സ് ഓഫ് ദ ഫ്യൂച്ചര്‍' 2025 ഉച്ചകോടി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാഭ്യാസത്തിന്‍റെ നിര്‍ണായക വശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പൊതു നയങ്ങളെയും വ്യവസായ പ്രമുഖരെയും ഒരുമിച്ച് കൊണ്ടുവന്നു.

സ്കൂള്‍ കുട്ടികളെ ഭാവി ജോലിക്കായി സജ്ജമാക്കുന്നതില്‍ കമ്പ്യൂട്ടര്‍ സയന്‍സിന്‍റെ പങ്ക് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്തു, രാജ്യത്തുടനീളം ഗുണനിലവാരമുള്ള കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാഭ്യാസം വികസിപ്പിക്കുന്നതിനുള്ള മികച്ച സമ്പ്രദായങ്ങള്‍ കണ്ടെത്തി, വിദ്യാഭ്യാസവും തൊഴില്‍ അവസരങ്ങളും തമ്മിലുള്ള വിടവ് നികത്തുന്നതില്‍ സര്‍ക്കാര്‍, വ്യവസായം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്ക് പരിശോധിച്ചു.

കൂടാതെ, എല്ലാവര്‍ക്കും പഠനത്തിന് തുല്ല്യമായ അവസരം നല്‍കുന്നതിനുള്ള വേഗമറിയ സ്വന്തം പഠന പ്ലാറ്റ്ഫോമുകളുടെയും ഓണ്‍ലൈന്‍ നൈപുണ്യ സര്‍ട്ടിഫിക്കേഷനുകളുടെയും പ്രാധാന്യവും ഉച്ചകോടി എടുത്തുകാട്ടി.

വിദ്യാഭ്യാസത്തിലൂടെ ഇന്ത്യയിലെ ഡിജിറ്റല്‍ ഭിന്നത നികത്തുന്നതില്‍ ആമസോണ്‍ പ്രതിജ്ഞാബദ്ധമാണെന്നും ആമസോണ്‍ ഫ്യൂച്ചര്‍ എന്‍ജിനീയര്‍ പ്രോഗ്രാം വിദ്യാര്‍ഥിനികള്‍ക്ക് രണ്ടു ലക്ഷം രൂപയുടെ 500 മെറിറ്റ് സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്.

ഇതിനകം എട്ടു സസ്ഥാനങ്ങളിലെ മൂന്ന് ദശലക്ഷം സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും 20,000 അധ്യാപകര്‍ക്കും പരിശീലനം നല്‍കി.

ഭാവിക്കുതകുന്ന നൈപുണ്യം പകര്‍ന്ന് ഇന്ത്യന്‍ യുവതയെ ശാക്തീകരിക്കുന്നതിലൂടെ അടുത്ത തലമുറ സാങ്കേതിക വിദഗ്ധരെ തങ്ങള്‍ പരിപോഷിപ്പിക്കുകയാണെന്നും വൈവിധ്യമാര്‍ന്നതും ഉള്‍ക്കൊള്ളുന്നതുമായ വിദ്യാഭ്യാസത്തിലെ ഈ നിക്ഷേപം ഇന്ത്യയുടെ സാധ്യതകള്‍ തുറക്കുന്നതിനും സുസ്ഥിരമായ വളര്‍ച്ചയെ നയിക്കുന്നതിനും പ്രധാനമാണെന്നും ആമസോണ്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ സമീര്‍ കുമാര്‍ പറഞ്ഞു. 

ആമസോണ്‍ ഫ്യൂച്ചര്‍ എന്‍ജിനീയര്‍ പ്രോഗ്രാം തനിക്കും തന്‍റെ വിദ്യാര്‍ഥികള്‍ക്കും അല്‍ഭുതമാണെന്നും സാധാരണ ഗതിയില്‍ കോഡുകള്‍ പഠിക്കാനും കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് പ്രശ്നോത്തരി കണ്ടെത്താനും അവസരങ്ങള്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് ഇത് ഉപകാരപ്രദമാണ്.

കമ്പ്യൂട്ടര്‍ സയന്‍സ് പഠിപ്പിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തനിക്ക് മനസിലായെന്നും കോഡിങ്ങില്‍ വിദ്യാര്‍ഥികള്‍ ആശ്ചര്യം കൊള്ളുന്നതും അവര്‍ അതില്‍ മിടുക്കരാകുന്നതും കാണുമ്പോള്‍ കൃതാര്‍ത്ഥരാകുമെന്നും സാങ്കേതിക വിദ്യ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് ഇല്ലാതാക്കുന്നത് മാത്രമല്ല ഈ പ്രോഗ്രാം, ഭാവിയിലെ വലിയ കണ്ടുപിടിത്തക്കാരാകുന്നതിന് വേണ്ട കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ കുട്ടികളെ സഹായിക്കുന്നതിനു കൂടിയുള്ളതാണിതെന്നും ആമസോണ്‍ ഫ്യൂച്ചര്‍ എന്‍ജിനീയര്‍ പ്രോഗ്രാമില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ടീച്ചര്‍ ട്രെയിനിങ് സംരംഭത്തില്‍ പങ്കാളിയായ രാജശ്രീ നാനാസാഹെബ് മാനെ പറഞ്ഞു.

ആമസോണ്‍ 2021 ലാണ്  ആമസോണ്‍ ഫ്യൂച്ചര്‍ എഞ്ചിനീയര്‍ പ്രോഗ്രാം അവതരിപ്പിച്ചത്. വിദ്യാര്‍ത്ഥികളുമായി ഇടപഴകാനും അവര്‍ക്ക് നിര്‍ണായകമായ പഠന അവസരങ്ങള്‍ നല്‍കാനും ആശ ഫോര്‍ എജ്യുക്കേഷന്‍, ക്വസ്റ്റ് അലയന്‍സ്, ലീഡര്‍ഷിപ്പ് ഫോര്‍ ഇക്വിറ്റി, ലേണിംഗ് ലിങ്ക്സ് ഫൗണ്ടേഷന്‍, പൈ ജാം ഫൗണ്ടേഷന്‍, ദി അമേരിക്കന്‍ ഇന്ത്യ ഫൗണ്ടേഷന്‍, കോഡ് ഡോട്ട് ഒആര്‍ജി, വിദ്യാഭ്യാസ സംരംഭങ്ങള്‍, പീപുള്‍, ദി ഇന്നവേഷന്‍ സ്റ്റോറി, നവഗുരുകുലം ആന്‍ഡ് ഫൗണ്ടേഷന്‍ ഫോര്‍ എക്സലന്‍സ് തുടങ്ങി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി വിദ്യാഭ്യാസ കേന്ദ്രീകൃത സംഘടനകളുമായി ആമസോണ്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, കര്‍ണാടക, ഒഡീഷ, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളില്‍ എഎഫ്ഇ പ്രോഗ്രാം നടപ്പിലാക്കുന്നതിനായി ആമസോണ്‍ വിപുലമായ ഈ സഹകരണ ശൃംഖലയിലൂടെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, നയരൂപീകരണ വിദഗ്ദര്‍ , അധ്യാപകര്‍, ആയിരക്കണക്കിന് സര്‍ക്കാര്‍ സ്കൂളുകളുടെ മാനേജ്മെന്‍റ് എന്നിവരുമായി സംവദിച്ചിട്ടുണ്ട്.

Advertisment