കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകിയതിനു പിന്നാലെ, പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നടൻ ഹരീഷ് പേരടി.
/sathyam/media/post_attachments/6wG0cisUMKzUyp8sRqag.jpg)
കുറിപ്പിന്റെ പൂർണരൂപം:
മോദിജീ ഞാൻ കാക്കനാടാണ് താമസിക്കുന്നത്. മെട്രോയുടെ രണ്ടാഘട്ട വികസനം എന്റെ വീട്ടിനടുത്തേക്ക് എത്തുന്നു എന്നറിയുന്നതിൽ വ്യക്തിപരമായി നിറഞ്ഞ സന്തോഷം.
കേരളത്തിന്റെ വികസനത്തിന് അനുമതി നൽകിയതിൽ, ഫണ്ട് അനുവദിച്ചതിൽ, ഒരു മലയാളി എന്ന നിലയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.
ഇങ്ങനെയാണെങ്കിൽ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങൾക്ക് നേരിട്ട് കൈ തരും. കേരളത്തിന് ജാതിയും മതവുമില്ലാത്ത വികസനമാണ് ആവശ്യം. മോദിജീ, ഹൃദയം നിറഞ്ഞ ഓണാശംസകൾ.