New Update
റിയാദ് : കൊച്ചി കൂട്ടായ്മ റിയാദ് പതിനാറാം വാർഷിക ആഘോഷപരിപാടികള്‍ മാർച്ച് 29 വെള്ളിയാഴ്ച മൂന്നു മണിമുതൽ കൊച്ചിന്‍ ഫെസ്റ്റ് 2019 എന്ന പേരില്‍ എക്സിറ്റ് 21 ലുള്ള അൽമദീന ഹൈപ്പര്‍ മാര്‍ക്കെറ്റ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 4 മണി മുതൽ 11 വരെ വിപലമായി ആഘോഷിക്കുന്നു
Advertisment
ആഘോഷത്തോടോനുബന്ധിച്ചു ഗോൾഡ് കോയിൻ അടക്കം ഒട്ടനവധി സമ്മാനങ്ങളു മായി നടത്തുന്ന മെഹന്തി കൊണ്ടസ്റ്റും, കുട്ടികൾക്കായുള്ള ചിത്രരചന മത്സരങ്ങളും മറ്റുമായി അണിയിച്ചൊരുക്കുന്ന കൊച്ചിൻ കൂട്ടായ്മ റിയാദിലെ പ്രമുഖരായ കലാകാരന്മാർ അണിനിരക്കുന്ന ഗാനമേളയും. നൃത്തങ്ങളും, ഒപ്പനയും അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു .