കൊച്ചിൻ കലാഭവൻ ലണ്ടന്റെ നേതൃത്വത്തിൽ ഫ്രീ സ്റ്റൈൽ ബോളിവുഡ് ഡാൻസ് ക്ലാസ്സുകളും സ്ത്രീകൾക്കായുള്ള ഫിറ്റ്നസ് ഫൌണ്ടേഷൻ കോഴ്‌സുകളും ആരംഭിക്കുന്നു

New Update

publive-image

യുകെ: കൊച്ചിൻ കലാഭവൻ ലണ്ടൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫ്രീ സ്റ്റൈൽ ബോളിവുഡ് ഡാൻസ് ക്ലാസ്സുകളും സ്ത്രീകൾക്കായുള്ള ഫിറ്റ്നസ് ഫൌണ്ടേഷൻ കോഴ്‌സുകളും ആരംഭിക്കുന്നു.

Advertisment

ഓൺലൈൻ കോഴ്സുകൾ ആണ് ഇപ്പോൾ ആരംഭിക്കുന്നത്. ബോളിവുഡ് ഡാൻസ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത് യുകെയിലെ അറിയപ്പെടുന്ന കൊറിയോഗ്രാഫറും നർത്തകനും ഒട്ടനവധി സ്റ്റേജ് ഷോകൾക്ക് നൃത്ത സംവിധാനം നിർവഹിച്ചിട്ടുള്ളതുമായ കലാഭവൻ നൈസ് ആണ്.

ഇന്ത്യൻ ക്ലാസിക്കൽ ഡാൻസും യോഗ ടെക്‌നിക്സും സമന്വയിപ്പിച്ചിട്ടുള്ള സ്ത്രീകൾക്ക് വേണ്ടിയുള്ള ഫിറ്റ്നസ് വിത്ത് ഡാൻസ് എന്ന ഫിറ്റ്നസ് ഫൌണ്ടേഷൻ കോഴ്സുകളും ജൂൺ അഞ്ചുമുതൽ ആരംഭിക്കുന്നു.

ഫിറ്റ്നസ് ഫൌണ്ടേഷൻ ട്രെയിനിങ്ങിനു നേതൃത്വം നൽകുന്നത് യുകെയിലെ അറിയപ്പെടുന്ന നർത്തകിയും കൊറിയോ ഗ്രാഫറുമായ ആമി ജയകൃഷ്ണൻ ആണ്.

ഈ രണ്ടു കോഴ്സുകളുടെയും ഇൻട്രൊഡക്ഷൻ സെഷൻസും വർക്‌ഷോപ്പും ജൂൺ ആറാം തിയതി ശനിയാഴ്ച്ച ഓൺലൈൻ ആയി നടത്തുന്നതാണ്. പ്രവേശനം സൗജന്യം,

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 07841613973
ഇ-മെയില്‍ : kalabhavanlondon@gmail.com

uk news
Advertisment