ഫിലിം ഡസ്ക്
Updated On
New Update
ഹൈദരാബാദ്: സൂപ്പര്‍ഹിറ്റ് തെലുങ്ക് സംവിധായകന്‍ കോടി രാമകൃഷ്ണ(69) നിര്യാതനായി. ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി നൂറിലേറെ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
Advertisment
അനുഷ്ക ഷെട്ടിയെ നായികയാക്കി 2009ല്‍ സംവിധാനം ചെയ്ത അരുന്ധതി (2009) സൂപ്പര്‍ ഹിറ്റായതോടെ, തെലുങ്കില്‍ സ്ത്രീകളെ പ്രധാനകഥാപാത്രമാക്കി അവതരിപ്പിക്കുന്ന പ്രവണതയ്ക്കു തുടക്കമായി.
ഭാനുചന്ദര്‍, സുമന്‍, പൂര്‍ണിമ എന്നിവര്‍ അഭിനയിച്ച തരംഗിണി(1982) ആണ് ആദ്യ ചിത്രം. ഇത് പുറത്തിറങ്ങിയില്ല. മാധവിയെയും ചിരഞ്ജീവിയെയും നായികാനായകന്മാരാക്കി പിന്നീട് സംവിധാനം ചെയ്ത 'രാമയ്യ വീദിലോ കൃഷ്ണയ്യ' എന്ന ചിത്രം 550 ദിവസം ഓടി സൂപ്പര്‍ഹിറ്റായി. ഇടയ്ക്ക് ഹൃദയാഘാതവും പക്ഷാഘാതവും മൂലം മാറിനില്‍ക്കേണ്ടി വന്നുവെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി.