നയന്‍താരയുടെ പുതിയ ഹൊറര്‍ ത്രില്ലര്‍; ‘കൊലയുതിര്‍ കാലം’ ട്രെയിലര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായകയാകുന്ന ഹൊറര്‍ ത്രില്ലര്‍ കൊലയുതിര്‍ കാലത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കേള്‍വിക്കുറവുളള യുവതിയായ നയന്‍താരയുടെ കഥാപാത്രം വിദേശരാജ്യത്തെ അമാനുഷിക ശക്തിയുടെ സാന്നിധ്യമുള്ള ഒരു വില്ലയില്‍ അകപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

Advertisment

ചക്രി തൊലേത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രതാപ് പോത്തന്‍, ഭൂമിക ചൗള, രോഹിണി ഹത്തന്‍ഗഡി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറ്റ്‌സെറ്റ്‌റ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വി.മതിയളകനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Advertisment