ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/post_attachments/SyNALo6lrhDR3v7lAek5.jpg)
കൊല്ലം : സിറ്റി പോലീസ് ക്ലബ്ബിൽ വച്ച് ജില്ലാതല പട്ടികജാതി - പട്ടികവർഗ്ഗ നിരീക്ഷണസമിതി യോഗം നടത്തി. കമ്മീഷണർ നാരായണൻ റ്റി ഐ.പി.എസ് അദ്ധ്യക്ഷത വഹിച്ചു.
Advertisment
പോലീസ് ക്ലബ്ബിൽവച്ച് നടന്ന യോഗത്തിൽ ജില്ലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, എക്‌സൈസ് ഇൻസ്‌പെക്ടർ, റവന്യു ഡിപ്പാർട്ട്‌മെന്റ് പ്രതിനിധി, കരുനാഗപ്പള്ളി നഗരസഭ പ്രതിനിധി, കൊല്ലം കോർപ്പറേഷൻ പ്രതിനിധികൾ, പട്ടികജാതി ഡെവലപ്‌മെന്റ് ഓഫീസർ, പട്ടികവർഗ്ഗ ഡെവലപ്‌മെന്റ് ഓഫീസിലെ പ്രതിനിധി, ജില്ലാതല പട്ടികജാതി -പട്ടികവർഗ്ഗ നിരീക്ഷണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചും, വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us