ബൈക്ക് അപകടത്തിൽ കൊല്ലം ചാത്തന്നൂർ സ്വദേശിക്ക് ദാരുണാന്ത്യം: എറണാകുളത്തുള്ള റിക്രൂട്ടിംഗ് ഏജൻസിയിലേക്കുള്ള യാത്രയിൽ ആലപ്പുഴയിൽ വച്ചായിരുന്നു അപകടം

author-image
Charlie
New Update

publive-image

കൊല്ലം: ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കൊല്ലം ചാത്തന്നൂർ കോഷ്ണക്കാവിൽ ജെ.ജെ ഭവനിൽ ജയകുമാറിന്റെ മകൻ ജിതിൻ( 24 ) ആലപ്പുഴയിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം എറണാകുളത്തുള്ള റിക്രൂട്ടിംഗ് ഏജൻസിയിലേക്കുള്ള യാത്രയിൽ ആലപ്പുഴ വച്ചായിരുന്നു അപകടം.

Advertisment

കൃത്യസമയത്ത് ട്രെയിൻ ലഭിക്കാതെ വന്നതിനാൽ യാത്ര ബൈക്കിലാക്കുകയായിരുന്നു. സുഹൃത്ത് ഓടിച്ച് ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത ജിതിൻ റോഡിലേക്ക് തെറിച്ചുവീണതിനെതുടർന്നാണ് മരണം. നാട്ടിലെ പൊതുപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന ജിതിന്റെ വിയോഗം ഒരു ദേശത്തെ മുഴുവൻ ദു:ഖത്തിലാക്കി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ഭൗതികശരീരം വീട്ടുവളപ്പിൽ സംസ്കരിക്കും

Advertisment