കൊല്ലം ജില്ലാ പ്രവാസി കൂട്ടായ്മയുടെ ബ്യഹത്തായ പദ്ധതികൾക്ക് തുടക്കമായി

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

കൊല്ലം:കൊല്ലം ജില്ലാ പ്രവാസി കൂട്ടായ്മയുടെ ബ്യഹത്തായ പദ്ധതികൾക്ക് തുടക്കമായി. QUILON PRAVASI INTERNATIONAL LLP എന്ന പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട കൊല്ലം ജില്ലയിലെ 250 ൽപ്പരം പ്രവാസികളടങ്ങുന്ന പുതിയ കമ്പനി വൻ പുനരധിവാസ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

Advertisment

publive-image

ഹൈപ്പർ, സൂപ്പർമാർക്കറ്റുകൾ, അവിടേക്ക് വിതരണം ചെയ്യത്തക്ക രീതിയിലുള്ള ജൈവ പച്ചക്കറികൾ ഉൾപ്പടെയുള്ള മിക്സഡ് ഫാം  ഹൌസുകൾ, IT അനുബന്ധ വ്യവസായങ്ങൾ, ഫെസിലിറ്റി മാനേജ്മെന്റ് സർവ്വീസ്,  മത്സ്യകൃഷി, തുടങ്ങി വിവിധ പദ്ധതികൾ കമ്പനി ആസൂത്രണം ചെയ്ത് ഒരു കുടക്കീഴിൽ നടപ്പിലാക്കി  വരുകയാണ്.

publive-image

QUILON PRAVASI INTERNATIONAL LLP കമ്പനിയുടെ കോ ഓർഡിനേഷൻ ഓഫിസ് കൊല്ലം തേനി ദേശീയ പാതയിൽ ഭരണിക്കാവ് , പുന്നമൂട് ജംക്ഷനു സമീപം 16 .09.2020 ബുധനാഴ്ച  കൊല്ലം ജില്ലാ പഞ്ചായത്തു പ്രസിഡന്റ്‌.  സി. രാധാമണി  ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു.

publive-image

കമ്പനിയുടെ വെബ്സൈറ്റ് പ്രകാശനം പ്രശസ്ത  സാമൂഹ്യ പ്രവർത്തകൻ ഡോക്ടർ അനിൽ മുഹമ്മതും ഫേസ് ബുക്ക്  പേജ് പ്രകാശനം ബ്ലോക്ക്‌ കോൺഗ്രെസ്സ് പ്രസിഡന്റ് തുണ്ടിൽ നൗഷാദും  ഫാം ഹൌസ് ഉത്‌ഘാടനം വാർഡ് മെമ്പർ  ബിജു ലൂക്കോസും  നിർവഹിച്ചു..

പഞ്ചായത്തു പ്രസിഡന്റ്‌  . ഐ .നൗഷാദ് ആശംസകൾ അർപ്പിച്ചു. പ്രവാസി ഗ്രൂപ്പ്‌ അഡ്മിൻ മെമ്പറും കോർഡിനേറ്റരും ആയ അനിൽ ചെന്നല്ലൂർ സ്വാഗതവും, ഷിബുകുമാർ നന്ദിയും രേഖപ്പെടുത്തി.

publive-image

കേരളീയ പ്രവാസി സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾ തിരിച്ചറിഞ്ഞുകൊണ്ടും, തൊഴിൽ നഷ്ടമായവരുടെയും ഇനിയൊരു മടക്കം അസാദ്ധ്യമായവരുടെയും ഉന്നമനം ലക്ഷ്യമിട്ടും " നമ്മൾ ഒറ്റയ്ക്കല്ല ഒരുമിച്ചാണ് " എന്ന സന്ദേശത്തോടെ കൊല്ലം ജില്ലക്കാരായ പ്രവാസി സുഹൃത്തുക്കളെ ഒത്തൊരുമിപ്പിച്ചു കൊണ്ട്  പ്രവാസിമലയാളികളായ  ശ്രീ.റോയി ശാസ്താം കോട്ടയും  .ഷാനിയാസ് കുന്നിക്കോടും  ,ശ്രീ. അജയ് വി. പിള്ളയും മുൻകൈയെടുത്ത് രൂപീകരിച്ച വിവിധ രാജ്യങ്ങളിൽ നിന്നുള്ള  250 ഓളം പ്രവാസി കളുടെ  (കോവിഡ് കാലത്ത് മടങ്ങി വന്നവർ ഉൾപ്പടെ)  വാട്ട്സ്ആപ്പ് കൂട്ടായ്മയാണ് ഇപ്പോൾ  QUILON PRAVASI INTERNATIONAL LLP എന്ന കമ്പനിയായി രൂപപ്പെട്ടിരിക്കുന്നത്.

Advertisment