കൊല്ലത്ത് രണ്ട് കിലോയിലധികം കഞ്ചാവുമായി വയോധികയും യുവാവും അറസ്റ്റിൽ

New Update

publive-image

കൊല്ലം; വയോധികയെയും യുവാവിനെയും രണ്ട് കിലോയിലധികം കഞ്ചാവുമായി പൊലീസ് പിടികൂടി. കൊല്ലത്താണ് സംഭവം. കൊല്ലം അഞ്ചൽ കരുകോൺ ഏരുവേലിക്കൽ ചരുവിളവീട്ടിൽ കുൽസം ബീവി (67), തിരുവനന്തപുരം വള്ളക്കടവ് ചെറിയതുറ പുതുവൽ പുരയിടത്തിൽ സനൽ (34) എന്നിവരാണ് അറസ്റ്റിലായത്. യോദ്ധാവ് ആന്റി ഡ്രഗ് ക്യാമ്പയിന്റെ ഭാഗമായി നടത്തിയ റെയ്ഡിലാണ് ഇവർ കുടുങ്ങിയത്.

Advertisment

ചടയമംഗലം പൊലീസ്, കൊല്ലം റൂറൽ ഡാൻസഫ് ടീം എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ തിരുവനന്തപുരം ഭാഗത്ത് നിന്ന് ഓട്ടോറിക്ഷയിൽ കഞ്ചാവുമായി വരുമ്പോഴാണ് ഇവർ അറസ്റ്റിലായത്. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് കുൽസം ബീവി. ഇരുവരും ഒരുമിച്ച് കഞ്ചാവ് കച്ചവടം നടത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു.

കൊല്ലം റൂറൽ സി ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം.ജോസിന്റെ നേതൃത്വത്തിൽ ചടയമംഗലം എസ്.ഐ പ്രിയ, ഡാൻസാഫ് ടീമംഗങ്ങളായ എസ്.ഐ എ.അനീഷ്, എസ്.ഐ അനിൽകുമാർ, എ.എസ്.ഐ രാധാകൃഷ്ണപിള്ള സി.പി.ഒമാരായ വിപിൻ ക്ലീറ്റസ്, ടി.സജുമോൻ, എസ്.ദിലീപ്, ചടയമംഗലം സ്റ്റേഷനിലെ എസ്.സി.പി.ഒ സനൽ, എസ്.സി.പി.ഒ സുഘോഷ്, എസ്.സി.പി.ഒ ബിന്ദു, സി.പി.ഒ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Advertisment