പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് കൊങ്കൺ പാതയിൽ തീവണ്ടി ഗതാഗതം തടസപ്പെട്ടു

New Update

publive-image

കനത്തമഴയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് കൊങ്കൺ പാതയിൽ തീവണ്ടി ഗതാഗതം തടസപ്പെട്ടു.ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷനിൽപ്പെട്ട ഭാഗമാണിത്. മംഗളൂരുവിൽനിന്ന് കൊങ്കൺ റൂട്ടിൽ മംഗളൂരു ജംങ്ഷനും തോക്കൂറിനും ഇടയിൽ കുലശേഖര തുരങ്കത്തിന് സമീപമാണ് വെള്ളിയാഴ്ച രാവിലെ മണ്ണിടിഞ്ഞത്.

Advertisment

ശനിയാഴ്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാളം പൂർണമായി മണ്ണിനടിയിലായി. റെയിൽവേ വൈദ്യുത ലൈനും മറ്റു കേബിളുകളും തകർന്നു. സമീപത്തെ സുരക്ഷാഭിത്തിയും ഇടിഞ്ഞിട്ടുണ്ട്.മണ്ണ് നീക്കി തകരാറുകൾ പരിഹരിച്ചാൽ മാത്രമേ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കൂവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Advertisment