കൂടത്തായി കൊലപാതകം ട്രോളന്മാർ ഏറ്റെടുത്തപ്പോൾ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, October 6, 2019

എന്തിനും ഏതിനും ട്രോൾ എന്നതാണ് ഇപ്പോഴത്തെ ഒരു ട്രെൻഡ്. അതിഗൗരവമായ കാര്യങ്ങൾ പോലും തമാശയാക്കി മാറ്റി അവതരിപ്പിക്കുന്നതിൽ ട്രോളുകൾ മുൻപന്തിയിലാണ്. നമുക്ക് ഇടയിൽ നടക്കുന്ന കാര്യങ്ങൾ അതിന്റെ ഗൗരവം വിട്ടുപോകാതെ ട്രോളുകൾ അവതരിപ്പിക്കാറുണ്ട്. അത്തരത്തിൽ ഒരു ട്രോളാണ് കൂടത്തായി കൊലപാതകം. കൂടത്തായി കൊലപാതകവും സമൂഹ മാധ്യമങ്ങളിൽ ആഘോഷമാക്കിയിരിക്കുകയാണ് ട്രോളന്മാർ.

ഭാര്യയോടിപ്പം ഒടുക്കത്തെ സ്നേഹമാ…!

അവൾ ചായയും കൊണ്ടുവന്നാൽ,
റൊമാന്റിക്കായി ഒരു സിപ്പ് അവളെകൊണ്ട് കുടിപ്പിക്കാതെ എനിക്ക് ഇറങ്ങില്ല…….!

ചോറുകൊണ്ടു വന്നാൽ ഒരുരുള ഉരുട്ടി അവൾക്ക് കൊടുക്കാതെ ഉണ്ണാനും കഴിയുന്നില്ല…!!

നമ്മുടെ ജീവൻ നമ്മൾ നോക്കണം…!
അവള് “ജോളി “യായാൽ എല്ലാം തീരും…..!!

(പൊതുജനതാല്പര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്…
ആർക്കും ജീവിതത്തിൽ പകർത്താം…)

ഒരു പ്രധാന അറിയിപ്പ്
➖➖➖➖➖
ഗ്രൂപ്പിൽ ഉള്ള എല്ലാ പുരുഷൻമാരുടെയും ശ്രദ്ധക്ക്, വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുമ്പോൾ, വീട്ടിലെ സ്‌ത്രീകളും ആ ഭക്ഷണം തന്നെ കഴിച്ചിട്ടുണ്ടെന്നു ഉറപ്പുവരുത്തുക. കഴിയുന്നതും ഒരുമിച്ച് കഴിക്കുക. അല്ലെങ്കിൽ… നിങ്ങളും കൂടത്തായി…

കടപ്പാട്….ജോളി കൂടത്തായ്..
🤣🤣🤣

×