Advertisment

കൊരട്ടി ഇൻഫോപാർക്കിൽ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്മാര്‍ട്‌ഫോണ്‍ വിതരണ പദ്ധതിക്ക് തുടക്കമായി

New Update

publive-image

Advertisment

കൊരട്ടി: കൊരട്ടി ഇൻഫോപാർക്കിൽ സ്മാര്‍ട് ഫോണുകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിട്ടു. ഓൺലൈൻ പഠനത്തിനായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 33 സ്‌കൂള്‍ വിദ്യാര്‍ത്ഥികൾക്കാണ് സ്മാർട്ട്‌ ഫോണുകൾ വിതരണം ചെയ്തത് . കൊരട്ടി ഇന്‍ഫോപാര്‍ക്കിൽ പ്രവര്‍ത്തിക്കുന്ന സഫയര്‍ ടെക്‌നോളജീസിന്റെ നേതൃത്വത്തിലാണ്

മൊബൈൽ ഫോണുകള്‍ നൽകിയത്. സഫയറിലെ ഐടി ജീവനക്കാര്‍ നേരിട്ട് കണ്ടെത്തുന്ന കൊരട്ടിയിലും പരിസര പ്രദേശങ്ങളിലുമുള്ള അര്‍ഹരായ നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പഠന സഹായമായി സ്മാര്‍ട് ഫോണുകള്‍ നല്‍കുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഓണ്‍ലൈന്‍ ആയതിനാല്‍ ഡിജിറ്റല്‍ സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ കുട്ടികളുടെ സ്‌കൂള്‍ പഠനം മുടങ്ങരുത് എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സഫയര്‍ ടെക്‌നോളജീസ് സി.ഇ.ഒ മേരിജയന വിന്‍സ്റ്റന്‍ പറഞ്ഞു.

Advertisment