New Update
Advertisment
കൊല്ലം: കൊട്ടാരക്കര എസ് ജി കോളേജിൽ എസ്എഫ്ഐ_ കെഎസ്‌യു സംഘർഷം
മൂന്ന് കെഎസ്‌യു പ്രവർത്തകർക്ക് പരുക്ക്. ഒന്നാംവർഷ വിദ്യാർഥികളെ റാഗ് ചെയ്തത് ചോദ്യം ചെയ്തതിനാണ് മർദ്ദിച്ചതെന്ന് കെഎസ്‌യു പ്രവർത്തകർ ആരോപിച്ചു.
കെ.എസ്.യു പ്രവർത്തകരെ മർദ്ദിക്കുന്നത് മൊബൈലിൽ ചിത്രീകരിച്ച വിദ്യാർത്ഥിനിയെ ചവിട്ടി തെറിപ്പിക്കുകയും മൊബൈൽ നശിപ്പിക്കുകയും ചെയ്തുവെന്നും ആരോപണമുണ്ട്.
എന്നാല്‍ ജാഥക്ക് കുട്ടികള്‍ ഇറങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്നും റാഗിംങ് അല്ലെന്നും എസ്എഫ്ഐ പറയുന്നു. പൊലീസ് കേസ് എടുത്തു.