കോട്ടയം അതിരൂപത ബൈബിൾ കൺവെൻഷൻ - ഉഴവൂരിൽ

ഒക്ടോബർ 24 വെള്ളി മുതൽ 27 തിങ്കൾ വരെ ഉഴവൂരിൽ വൈകുന്നേരങ്ങളിൽ ആയിരിക്കും ധ്യാനം

New Update
A

 ഉഴവൂർ : പ്രസിദ്ധ വചനപ്രഘോഷകൻ ബഹു. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ബൈബിൾ കൺവെൻഷന്റെ നടത്തിപ്പിലേക്കായി ഫൊറോനയുടെ കീഴിലുള്ള എട്ടു ദേവാലയങ്ങളെ പ്രതിനിധീകരിച്ച് 301 അംഗ കമ്മിറ്റികളുടെയും വോളണ്ടിയേഴ്സിന്റെയും പ്രവർത്തനങ്ങൾക്ക് ഏകദേശം രൂപമായി. 

Advertisment

ഫൊറോനാ വികാരി അലക്സ് ആക്കപ്പറമ്പിൽ അച്ഛന്റെ നേതൃത്വത്തിൽ ഏകോപിപ്പിച്ചിരിക്കുന്ന കമ്മിറ്റി,  വിവിധ സബ് കമ്മിറ്റികൾ ആയും സെക്ടറുകളായും വിഭജിച്ച് ചുമതലകൾ ക്രമപ്പെടുത്തി.

കമ്മറ്റി അംഗങ്ങൾക്കു വേണ്ടി പ്രത്യേകം ഒരുക്ക ധ്യാനവും, പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളും നൽകുകയും ചെയ്തു. 

ഒരുക്ക ധ്യാനത്തിനും ആരാധനയ്ക്കും ബഹു.  വിൻസന്റ് മൂങ്ങാമാക്കിൽ അച്ഛനും, വിശദീകരണ യോഗത്തിന് കൺവീനർ ശ്രീ സജോ സൈമൺ വേലിക്കട്ടേലും നേതൃത്വം നൽകി. 

ഒക്ടോബർ 24 വെള്ളി മുതൽ 27 തിങ്കൾ വരെ ഉഴവൂരിൽ വൈകുന്നേരങ്ങളിൽ ആയിരിക്കും ധ്യാനം.

ജൂബിലി കൺവെൻഷന്റെ ആത്മീയ ഒരുക്കത്തിനും വിജയത്തിനും ആയി 17 വെള്ളി മുതൽ 23 വ്യാഴം വരെ ദിവ്യകാരുണ്യ ആരാധനയും 1001 മണി ജപമാല പ്രാർത്ഥനയും, അഖണ്ഡ ജപമാല പ്രാർത്ഥനയും കൺവെൻഷൻ പന്തലിൽ ഉണ്ടായിരിക്കുന്നതാണ്.

Advertisment