കോട്ടയം ജില്ലാ പഞ്ചായത്ത് വിട്ടുവീഴ്ചയില്ല കേരള കോൺഗ്രസ് (എം )

ന്യൂസ് ബ്യൂറോ, കോട്ടയം
Monday, June 1, 2020

കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവി യുടെ കാര്യത്തിൽ കേരള കോൺഗ്രസ് (എം)ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് ഉന്നതാധികാര സമിതി യോഗം. കെ.എം മാണിസാർ പാർട്ടി ചെയർമാൻ എന്ന നിലയിൽ രൂപംകൊടുത്ത കരാർ അനുസരിച്ചാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് .ഈ കരാർ അതേപടി തുടരുകയാണ് വേണ്ടതെന്ന ഉറച്ച നിലപാടാണ് പാർട്ടിക്കുഉള്ളത്.

ഒരു കാരണവുമില്ലാതെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ മാറ്റണമെന്ന വാദം അധാർമികമാണ്. അനാവശ്യ വിവാദങ്ങൾ ഉയർത്തി യുഡിഎഫിലെ ഐക്യത്തിന്റെ അന്തരീക്ഷം തകർക്കാൻ തുടർച്ചയായി ശ്രമിക്കുന്നത് പി ജെ ജോസഫ് ആണ്. പാലാ തെരെഞ്ഞെടുപ്പിലെ ചിഹ്നവിവാദം മുതൽ എൽ ഡി എഫ് സർക്കാരിനെ വാനോളം പുകഴ്ത്തുന്ന സപ്ലിമെന്റ് വരെഉള്ള മറുവിഭാഗത്തിന്റെ നീക്കങ്ങൾ യുഡിഫ്ന്റെ യശസ് കെടുത്തി എന്നത് ആരും മറക്കരുത്.
കോട്ടയത്ത് ചേർന്ന യോഗത്തിൽ ജോസ് കെ മാണി എംപി അധ്യക്ഷനായിരുന്നു എംപിമാർ എംഎൽഎമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

×