കര്‍ഷകന്റെ ട്രാക്ടറില്‍ ഉപ്പുപൊടി വിതറി എഞ്ചിന്‍ പ്രവര്‍ത്തന രഹിതമാക്കി സാമൂഹിക വിരുദ്ധരുടെ ക്രൂരത

New Update

ചേർപ്പുങ്കൽ: കര്‍ഷകന്റെ ട്രാക്ടറില്‍ ഉപ്പുപൊടി വിതറി എഞ്ചിന്‍ പ്രവര്‍ത്തന രഹിതമാക്കി സാമൂഹിക വിരുദ്ധരുടെ ക്രൂരത. ചേർപ്പുങ്കലിൽ 60 ഏക്കറോളം വരുന്ന തരിശു നിലം വിളനിലമാക്കാൻ അഹോരാത്രം പ്രയത്നിച്ച കർഷകനാണ് സാമൂഹ്യവിരുദ്ധരുടെ ക്രൂരതയ്ക്കിരയായത്‌.

Advertisment

publive-image

അരിക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുമ്പോൾ 60 ഏക്കറോളം നിലം പാട്ടത്തിനെടുത്ത് സമൂഹത്തിന് മാതൃകയാക്കാൻ ശ്രമിച്ച വാലെപീടികയിൽ മാത്തുക്കുട്ടിയുടെ ട്രാക്ടറിലാണ്‌ ഉപ്പ് പൊടിവിതറി കേടാക്കിയത്‌.

അക്രമികളെ എത്രയും പെട്ടെന്ന് കണ്ടുപിടിച്ച് തക്ക ശിക്ഷ കൊടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Advertisment