ജങ്കാര്‍ സമരത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ കൊട്ടിക്കല്‍സ് കൂട്ടായ്മയിലെ സിപിഎം അനുഭാവികള്‍ക്ക് പാര്‍ട്ടി വിലക്കെന്ന് പരാതി .

Tuesday, September 10, 2019

കൊടുങ്ങല്ലൂര്‍ : ഏറെ നാളുകളായി മുടങ്ങിക്കിടക്കുന്ന അഴി ക്കോട് –മുനമ്പം ജാങ്കര്‍ സര്‍വീസ് പുനരാരംഭി ക്കണമെന്നാവി ശ്യപെട്ട് നടത്തിയ സമരത്തില്‍ പങ്കെടുത്തതിന്‍റ് പേരില്‍ കൊട്ടി ക്കല്‍സ് കൂട്ടായ്മയിലെ സിപിഎം അംഗങ്ങളായ പാര്‍ടി പ്രവര്‍ ത്തകരെ കൂട്ടായ്മയില്‍ നിന്ന് പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി വിലക്കിയെന്ന് ആക്ഷേപം .

വിലക്ക് നീക്കണമെന്നാവിശ്യപെട്ട് സിപിഎം എരിയാ സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറി വരെയുള്ളവര്‍ക്ക് ഭീമ ഹര്‍ജി കൊടുക്കാന്‍ ഒരുങ്ങുകയാണ് കൂട്ടായ്മ .അഴിക്കോട് മേഖല യിലുള്ള സേവനസന്നദ്ധരായ ഒരു കൂട്ടം ചെറുപ്പകാര്‍ ചേര്‍ന്ന് രൂപം കൊടുത്തതാണ് കൊട്ടിക്കല്‍സ് കൂട്ടായ്മ.

അഴീക്കോട് സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായ സംഘടനയാണ് കൊട്ടിക്കത്സ് ,കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ ഒന്നര വർഷമായി മുടങ്ങി കിടക്കുന്ന ജങ്കാർ പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ഏകദിന ഉപവാസം നടത്തിയിരുന്നു ,

എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽപ്പെട്ടവരും ഉൾപ്പെടുന്ന കൊട്ടി ക്കത്സിന്റെ സമരപന്തലിൽ സിപിഎം അഴീക്കോട് ലോക്കൽ സിക്രട്ടറിയും മൂന്ന് ലോക്കൽ കമ്മറ്റി അംഗങ്ങളും ,ജെട്ടി ബ്രാഞ്ച് സിക്രട്ടറിയും അഭിവാദ്യമർപ്പിക്കാൻ എത്തി ,ഇത് ജില്ലാ പഞ്ചാ യത്തംഗം ലോക്കൽ കമ്മിറ്റിയിൽ വിവാദമാക്കുകയും കൊട്ടി ക്കത്സിനോട് പാർട്ടി അംഗങ്ങൾ സഹകരിക്കരുതെന്ന് സർക്കുലർ ഇറക്കുകയും ചെയ്തു.

വിലക്ക് നീക്കാൻ വേണ്ടി പാർട്ടി പ്രവർത്തകരും അനുഭാവി കളും ഉൾപ്പെടെ 37 പേർ ഒപ്പിട്ട പരാതി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ,ജില്ലാ സിക്രട്ടറിക്കും, ഏരിയാ സെക്രട്ടറിക്കും അയച്ചുകഴിഞ്ഞു.

അതിനിടെ തങ്ങള്‍ എന്തോ വലിയസംഭവമാണെന്ന് വരുത്തി തീര്‍ക്കാനാണ് ഈകൂട്ടര്‍ ലക്ഷ്യമിടുന്നതെന്നും ഇതില്‍ വലിയ കാര്യമില്ലന്നും സിപിഎം ലോക്കല്‍ സെക്രട്ടറി നൗഷാദ് പാടത്ത് പറയുന്നു. ചില ആളുകളുടെ സത്യസന്ധമല്ലാത്തപ്രവര്‍ത്തികളും മറ്റുമൂലമാണ് പാര്‍ട്ടി അംഗങ്ങളെ ബോധാവല്‍ക്കരിച്ചതെന്നും പാര്‍ട്ടി നേതൃത്വം പറയുന്നു.

എന്നാല്‍ ജങ്കാര്‍ സമരം ശക്തമായി മുന്നോട്ട് പോകുകയും കൊട്ടി ക്കല്‍സ് കൂട്ടായ്മക്ക് ഈ സമരത്തില്‍ ചലനമുണ്ടാക്കാന്‍ സാധിച്ചതായിയെന്ന്‍ തോന്നിയപ്പോഴാണ് ഇത്തരത്തിലുള്ള പ്രസ്താവന നടത്തുന്നതെന്നാണ് കൂട്ടായ്മ പറയുന്നത് കൂട്ടാ യ്മയില്‍  എല്ലാ പാര്‍ട്ടിയുടെ അംഗങ്ങളുണ്ട്‌ സിപിഎം  പഞ്ചാ യത്ത് അംഗങ്ങള്‍ മുതല്‍ ലോക്കല്‍ കമ്മറ്റി അംഗങ്ങള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട് ഇതാണ് പാര്‍ട്ടി വിലക്ക് എര്പെടു ത്താന്‍ കാരണമായി ചൂണ്ടിക്കപെടുന്നു.

×