കോവിഡ്-19: വോളണ്ടിയർമാർക്ക് പി പി ഇ കിറ്റുകൾ നൽകി സലാമത്തക്‌ മെഡിക്കൽ സെന്‍റെര്‍

New Update

ദമ്മാം: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ സോഷ്യൽ ഫോറം വോളണ്ടിയർമാർക്ക് പി പി ഇ കിറ്റുകൾ നൽകി സലാമത്തക്‌ മെഡിക്കൽ സെന്റർ മാതൃകയായി.

Advertisment

publive-image

ആസഫ്‌ നെച്ചിക്കാടനിൽ നിന്നും ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് സെക്രട്ടറി മൻസൂർ എടക്കാട്‌ പി പി ഇ കിറ്റുകൾ ഏറ്റുവാങ്ങുന്നു.

കിഴക്കൻ പ്രവിശ്യയിലെ അറിയപ്പെടുന്ന ആതുര സേവന കേന്ദ്രമായ സലാമത്തക്‌ മെഡിക്കൽ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ആസഫ്‌ നെച്ചിക്കാടനാണ്‌ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ്‌ കമ്മിറ്റി സെക്രട്ടറി മൻസൂർ എടക്കാടിന്‌ കിറ്റുകൾ കൈമാറിയത്.

പ്രവിശ്യയിൽ കോവിഡ്‌ കേസുകൾ റിപ്പോർട്ട്‌ ചെയ്ത തുടക്ക നാൾ മുതൽ തന്നെ വളരെ ആസൂത്രണ മികവോടെയുള്ള പ്രവർത്തനങ്ങളാണ്‌ ഇന്ത്യൻ സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റിക്കു കീഴിൽ നടത്തി വന്നിരുന്നത്‌. തൊഴിൽ നഷ്ടപ്പെട്ട്‌ സാമ്പത്തിക പ്രതിസന്ധിയനുഭവിക്കുന്നവർക്ക്‌ ഫുഡ്‌ കിറ്റുകൾ എത്തിക്കുക,

അവശ്യ മരുന്നുകൾ ലഭിക്കാതെ പ്രയാസപ്പെടുന്ന രോഗികൾക്ക്‌ മരുന്നുകൾ എത്തിച്ച്‌ നൽകുക, ആരോഗ്യത്തെയും ചികിൽസയെയും കുറിച്ച്‌ ആശങ്കകളോടെ കഴിഞ്ഞിരുന്ന പ്രവാസികൾക്ക്‌ വിവിധ ഘട്ടങ്ങളിൽ വിദഗ്‌ദ്ധരായ ഡോക്ടർമാരെ ഉപയോഗപ്പെടുത്തി ബോധവൽക്കരണം, മാനസിക പ്രയാസങ്ങൾ അനുഭവിച്ചിരുന്നവർക്ക്‌ മന:ശാസ്ത്ര രംഗത്തെ വിദഗ്‌ ദ്ധരെ ഉപയോഗിച്ച്‌ കൗൻസിലിംഗ്‌, വളരെ പ്രയാസകരമായി തൊഴിലാളികൾ താമസിച്ചിരുന്ന ചില ലേബർ ക്യാമ്പുകൾ പ്രത്യേകം തെരഞ്ഞെടുത്ത്‌ ഭക്ഷണ കിറ്റ്‌ വിതരണം എന്നിവ ഈ കലയളവിൽ ഫോറം നടത്തിയ ഫലപ്രദമായ പ്രവർത്തനങ്ങളായിരുന്നു.

വിമാന സർവ്വീസുകളുടെ പുതിയ ഷെഡ്യൂളുകൾ വന്നതോടെ ടിക്കറ്റിന്‌ പ്രയാസമനുഭവിച്ചിരുന്ന പ്രവാസികൾക്ക് വിമാന ‌ ടിക്കറ്റ്‌ നൽകാനുള്ള ശ്രമകരമായ ദൗത്യവും ഫോറം ഏറ്റെടുത്തിട്ടുണ്ട്. സോഷ്യൽ ഫോറത്തിന്റെ പ്രവർത്തനങ്ങൾ നിരന്തരം ശ്രദ്ധിക്കാറുണ്ടെന്നും മാത്യകാപരവും, ജനോപകാരപ്രദവുമായ ഇത്തരം പ്രവർത്തനങ്ങളിൽ ഫോറം എന്നും മുന്നിൽ തന്നെയുണ്ടാകണമെന്നും ആസഫ്‌ നെച്ചിക്കാടൻ പറഞ്ഞു.

Advertisment