ദമാം : കോവിഡ് 19 കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി തൊഴിലാളി ക്യാമ്പുകളില്‍ ആള്‍കൂട്ടവും തിരക്കും ഒന്നിച്ചുള്ള താമസവും നിയന്ത്രിക്കുന്നതിനായി കിഴക്കന്‍ പ്രവിശ്യയിലെ ലേബര്‍ ക്യാമ്പുകളില്‍ നിന്ന് തൊഴിലാളികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നു. സൗദി നഗര, ഗ്രാമകാര്യ മന്ത്രാലയമാണ് ഇതിനായി സൗകര്യമൊരുക്കുന്നത്.
/sathyam/media/post_attachments/Yf9vfYWratiokNp3lpLb.jpg)
തൊഴിലാളികളെ താമസിപ്പിക്കുന്നതിന് 15 സ്‌കൂളുകള്‍ പ്രത്യേകം തയ്യാറാക്കി കഴിഞ്ഞു. ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചാണ് റൂമുകള്‍ സൗകര്യപ്പെടുത്തിയിരിക്കുന്നത്.ഇവിടങ്ങളിൽ തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായി കൂടുതൽ റൂമുകളും ടോയ്‌ലെറ്റുകളും സജ്ജമാക്കി. എല്ലാ മുറികളും കെട്ടിടങ്ങളും അണുവിമുക്തമാക്കി താമസത്തിന് സജ്ജമാക്കി. നഗര ഗ്രാമകാര്യ മന്ത്രാലയം വെക്തമാക്കി
വിവിധ ക്യാമ്പുകളുടെ കഴിയുന്ന 80 ശതമാനം തൊഴിലാളികളെയും സ്‌കൂളുകളിലേക്ക് മാറ്റി താമസിപ്പിക്കാൻ കിഴക്കന്‍ പ്രവിശ്യ നഗരസഭ തൊഴിലാളികളുടെ കമ്പനി ഉടമകളോട് ആവശ്യപ്പെട്ടു കഴിഞ്ഞു. പല കമ്പനികളും തങ്ങളുടെ തൊഴിലാളികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി കഴിഞ്ഞു. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം വക്താവിന്‍റെ വാര്‍ത്താസമ്മേളനത്തില്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കോവിഡ് കേസുകളില്‍ എഴുപത് ശതമാനവും പ്രവാസികളാണെന്ന് പറയുകയുണ്ടായി. ഇത് മനസിലാക്കി പ്രവാസികള്‍ സ്വയം നിയന്ത്രണം പാലിച്ചുകൊണ്ട് ആരോഗ്യ മന്ത്രാലയനിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് പ്രവാസികളായ ആരോഗ്യ പ്രവര്‍ത്തകര്‍ നിരന്തരം പ്രവാസി സമൂഹത്തെ ഉണര്‍ത്തുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us