കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് ‘വാക്‌സിനേഷനും ആവശ്യകതയും’ എന്ന വിഷയത്തെ സംബന്ധിച്ച് ഫേസ്ബുക്ക് ലൈവ് സംഘടിപ്പിച്ചു

സണ്ണി മണര്‍കാട്ട്
Tuesday, May 4, 2021

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ്, വാക്‌സിനേഷനും ആവശ്യകതയും എന്ന വിഷയത്തെ സംബന്ധിച്ച് ഫേസ്ബുക്ക് ലൈവ് സംഘടിപ്പിച്ചു. ഏപ്രിൽ 30 വെള്ളിയാഴ്ച്ച വൈകീട്ട് 7 മണിക്ക് കോഴിക്കോട് ജില്ലാ അസോസിയേഷന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് ലൈവ് സംഘടിപ്പിച്ചത്.

കേരളത്തിൽ ആദ്യമായി നിപ്പ വൈറസ് നിർണയം നടത്തിയതിലൂടെ പ്രശസ്തനായ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ വിഭാഗം കൺസൾട്ടന്റ് ആൻഡ് ചീഫ് ഡോ: അനൂപ് കുമാർ എ.എസ് ആണ് വിഷയം അവതരിപ്പിച്ചത്.

കോവിഡ് 19 രോഗത്തെകുറിച്ചും അതിന്റെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ആശങ്കകൾക്കും അദ്ദേഹം കൃത്യമായ മറുപടിനൽകി. നിരവധിപേർ ഫേസ്ബുക് ലൈവിൽ പങ്കെടുത്തു.

×