റോട്ട് വീലർ നായയെ പട്ടിണിക്കിട്ടു കൊന്നു; ഉടമക്കെതിരെ കേസ്

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

Advertisment

കോഴിക്കോട് : കോഴിക്കോട് വെസ്റ്റ്ഹില്ലിൽ റോട്ട് വീലർ നായയെ പട്ടിണിക്കിട്ടു കൊന്നുവെന്ന പരാതിയിൽ വളർത്തുനായയുടെ ഉടമക്കെതിരെ പൊലീസ് കേസെടുത്തു. വാടകയ്ക്ക് നൽകിയ വീട്ടിലാണ് നായയുടെ ജഡം കണ്ടെത്തിയത്. കോഴിക്കോട് ചീഫ് വെറ്റിനറി ഡോക്ടറുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

വിപിൻ എന്നയാളാണ് നായയുടെ ഉടമ. ഇയാൾ വീട് മാറി പോയപ്പോൾ നായയെ ഒപ്പം കൊണ്ടുപോയിരുന്നില്ല. ഇടയ്ക്ക് മാത്രമാണ് നായയ്ക്ക് ഭക്ഷണം നൽകാനായി എത്തിയിരുന്നത്. കുറച്ച് ദിവസങ്ങളായി വിപിൻ നായയ്ക്ക് ഭക്ഷണം നൽകാനായി എത്തിയിരുന്നില്ല. അത്തരത്തിൽ ഭക്ഷണം കിട്ടാതെയാണ് നായ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Advertisment