വൈദ്യുതി തൂണ് ദേഹത്തേക്ക് വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

കോഴിക്കോട് : കോഴിക്കോട് നടുവട്ടത്ത് വൈദ്യുതി തൂണ് ദേഹത്തേക്ക് വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍ (20) ആണ് മരിച്ചത്. ജീവനക്കാര്‍ പഴയ വൈദ്യുതി തൂണ് മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന് ഇടയാക്കിയത് കെഎസ്ബിയുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. തിരക്കുള്ള റോഡിലേക്ക് പോസ്റ്റ് ചുവടെ മുറിച്ചിടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നതിന്. ഇതിനിടയില്‍ അതിലൂടെ വന്ന അര്‍ജുന്റെ ബൈക്കിന് മുകളിലേക്ക് പോസ്റ്റ് മറിഞ്ഞു വീഴുകയായിരുന്നു. അര്‍ജുന്‍ തത്സമയം മരിച്ചു.

Advertisment
Advertisment