കെപിഎ സ്നേഹസ്പർശം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

New Update

publive-image

ബഹ്റൈന്‍: ഇന്ത്യയുടെ 72-ാം റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ബിഡിഎഫ് ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച രണ്ടാമത്തെ കെപിഎ സ്നേഹസ്പർശം രക്തദാനക്യാമ്പിൽ 40 ഇൽ പരം പ്രവാസികൾ രക്തദാനം നടത്തി.

Advertisment

publive-image

കെപിഎ ഹമദ് ടൌൺ സെക്രട്ടറി രാഹുൽ, ജോ. സെക്രട്ടറി പ്രദീപ് എന്നിവർ ബിഡിഎഫ് ബ്ലഡ് ബാങ്ക് ഓഫീസർ അബ്ദുള്ള അമനിൽ നിന്നും സർട്ടിഫിക്കറ്റ് സ്വീകരിച്ചു. കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി, സെക്രട്ടറി കിഷോർ കുമാർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു ആശംസകൾ നേർന്നു.

publive-image

ബ്ലഡ് ഡോണേഴ്സ് കൺവീർ സജീവ് ആയൂർ, ഏരിയ കോ-ഓർഡിനേറ്റർ അജിത് ബാബു, ഏരിയ പ്രസിഡന്റ് പ്രമോദ്, ട്രെഷറർ അനൂപ്, എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. കെ.പി.എ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കുമാർ, രജീഷ് പട്ടാഴി, അനോജ് മാസ്റ്റർ , വനിതാ വിഭാഗം പ്രസിഡന്റ് ബിസ്മി രാജ് മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ, അലിസൺ ഡ്യുബെക്ക്, ജ്യോതി പ്രമോദ്, സൽമാബാദ് ഏരിയ പ്രസിഡന്റ് രതിൻ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.

bahrain news
Advertisment