/sathyam/media/post_attachments/fC45H1MNaS5UjNf0q1sj.jpg)
കോങ്ങാട്: 'വാക്സിന്‍ തരൂ ജീവന്‍ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയര്‍ത്തി കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി കോങ്ങാട് ബസ് സ്റ്റാന്‍റ് പരിസരത്ത് പ്രതിഷേധ സത്യഗ്രഹം സംഘടിപ്പിച്ചു.
കോവിഡ് മരണ സംഖ്യനിരക്ക് സത്യസന്ധമായി മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും, വാക്സിനേഷന്‍ എല്ലാ വീടുകളിലും എത്തിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ കെെകൊള്ളണമെന്നും സത്യഗ്രഹം ഉദ്ഘാടനം ചെയ്തുകൊണ്ട് മുന്‍മന്ത്രിയും ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന പ്രസിഡന്‍റുമായ വി.സി.കബീര്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.
കോവിഡ് മരണ നിരക്ക് കുറച്ചു കാണിക്കാൻ ബന്ധപ്പെട്ടവരെ പ്രേരിപ്പിക്കരുത്. ശരിയായ കണക്കുണ്ടെങ്കിലേ ഗവേഷണങ്ങൾ നടത്തി ചികിത്സയിലുൾപ്പെടെ നമുക്കാവശ്യമായ നിലപാടുകൾ സ്വീകരിക്കാൻ കഴിയൂ. കേരളം കള്ളക്കണക്കെഴുതുന്നു എന്ന ചീത്തപ്പേര് ഒഴിവാക്കുകയും വേണം. സർവോപരി മരിച്ചവരുടെ കുടുംബത്തിന് കിട്ടാനുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടരുത് - നേതാക്കൾ പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡന്‍റ് ഹരിദാസ് കല്ലടിക്കോട് അധ്യക്ഷത വഹിച്ചു. ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന സെക്രട്ടറി ബെെജു വടക്കുംപുറം, ജില്ലാ പ്രസിഡന്‍റ് പി.എസ്.മുരളീധരന്‍ മാസ്റ്റര്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് സി.എന്‍.ശിവദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാജന്‍, സണ്ണി ഏടൂര്‍പ്ലാക്കീഴില്‍, പി.രാമദാസ്, കെ.അശ്വജിത്ത്, മനുപ്രസാദ്, ജോബിന്‍ മാത്യു, സലാം, ഷെരീഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.