എറണാകുളം

ഇന്ധനവിലയുടെയും പാചകവാതകവിലയുടെയും ദിവസേനയുള്ള, നീതീകരിയ്ക്കാനാവാത്ത വർദ്ധനവിൽ കോൺഗ്രസ് പ്രവർത്തകരും കുടുംബാംഗങ്ങളും വീടുകളിൽ പ്രതിഷേധസമരം നടത്തി. കെപിസിസിയുടെ ആഹ്വാനം വീട്ടമ്മമാർ ഏറ്റെടുത്തത് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പായി

സുഭാഷ് ടി ആര്‍
Saturday, July 10, 2021

ആമ്പല്ലൂർ/എറണാകുളം: മലയാളിയുടെ ആരോഗ്യവും സമ്പത്തും വരുമാനവും തകർത്ത രണ്ട് പ്രളയങ്ങളും, കൊവിഡ്മഹാമാരിയും ആണ് അനിയന്ത്രിതമായ ഇന്ധന, പാചകവാതക വർദ്ധനവിനേക്കാളും ഭേദമെന്ന് മുളന്തുരുത്തി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ബെന്നി ചെറുതോട്ടിൽ പറഞ്ഞു.

കെപിസിസിയുടെ ആഹ്വാനം അനുസരിച്ച്, ഇന്ധന, പാചകവാതക വിലവർദ്ധനവിൽ സ്വന്തം വീട്ടുമുറ്റത്ത് കുടുംബാംഗങ്ങളും ഒത്ത് പ്രതിഷേധസമരം ചെയ്യുകയായിരുന്നു അദ്ദേഹം.

വരുമാനമില്ലാതെ നട്ടം തിരിയുന്ന കേരളീയർക്ക് ഇന്ധനവിലക്കയറ്റം പേടിപ്പെടുത്തുന്ന നിലയിലേയ്ക്ക് പോകുകയാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ സകല സാധനങ്ങൾക്കും ഇന്ധനവിലയ്ക്കനുസൃതമായി ദിവസം തോറും വിലകയറുകയാണ്. വീട്ടമ്മമാർ ഈ സമരത്തിൽ ഇരു സർക്കാരുകൾക്കും മുന്നറിയിപ്പായി സജീവമായി മുന്നിലുണ്ട് എന്നും ബെന്നി പറഞ്ഞു.

×