ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/o0xK0BY3n7ww8vT5x2B8.jpg)
ലോക്ഡൗണും കൊറോണാ വ്യാപനവും മൂലം ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക പത്രപ്രവർത്തകരെ സഹായിക്കാൻ സർക്കാർ അടിയന്തിരമായി തയ്യാറാകണമെന്ന് കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ സെക്രട്ടറിയും ഡിസിസി മെമ്പറുമായ പ്രൊഫ. തോമസ് വി പുളിക്കൻ ആവശ്യപ്പെട്ടു.
Advertisment
ലോക്ക് ഡൗൺ തുടങ്ങിയ നേരത്ത് ധനസഹായത്തെക്കുറിച്ച് ആലോചിക്കാമെന്ന് വാക്കു തന്ന സർക്കാർ, ഇപ്പോൾ മൗനത്തിലാണ്. സാമുഹൃഒത്തുചേരലുകൾ എല്ലാം ഇല്ലാതായതോടെ വാർത്തകൾ ഇല്ലാതായി.
"അക്രഡിറ്റേഷൻ " എന്ന സാങ്കേതികത്വത്തിൻ്റെ പേരിൽ നാട്ടിലെ പത്രപ്രവർത്തകർ പത്രസ്ഥാപനങ്ങളാലും സർക്കാരിനാലും തീർത്തും അവഗണിക്കപ്പെടുന്നു.
അവർക്ക് കുടുംബമുണ്ട്, പ്രാരാബ്ധങ്ങളുണ്ട്, ഞാനറിയുന്ന പലരും വലിയ ജീവിതപ്രതിസന്ധിയിലാണ്. ആയതിനാൽ മന്ത്രിമാരും ജനപ്രതിനിധികളും അടിയന്തിരമായി ഈ വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും
അദ്ദേഹം ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us