New Update
മൂന്നിയൂർ: ഗുരുസ്പർശം രണ്ടിന്റെ ഭാഗമായി പരപ്പനങ്ങാടി ഉപജില്ലാ കെപിഎസ്‌ടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളിയാട്ടമുക്ക് ഹെൽത്ത് സെന്ററിന് മെഡിക്കൽ ഉപകരണങ്ങളും ഫർണിച്ചറിനുള്ള പണവും വണ്ടൂർ എംഎല്‍എ എ.പി അനിൽ കുമാർ കൈമാറി.
Advertisment
ഉപജില്ലാ പ്രസിഡന്റ് രാജീവ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ മൊയ്‌തീൻ കുട്ടി കെപിഎസ്‌ടിഎ നേതാക്കളായ പി കെ മനോജ്, എൻ അബ്ദുള്ള, എ വി ശറഫലി, കെ പി മുഹമ്മദ്, ടി സി ഷമീർ ,അഭിലാഷ്, അരവിന്ദൻ സി വി, അബ്ദുറഹ്മാൻ എം,എ വി അക്ബർ അലി എന്നിവർ സംസാരിച്ചു.