കെപിഎസ്‌ടിഎ അധ്യാപക യാത്രയയപ്പ് യോഗവും സ്വീകരണ പരിപാടിയും നടത്തി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

മണ്ണാർക്കാട്: കെപിഎസ്‌ടിഎ മണ്ണാർക്കാട് ഉപജില്ലാ യാത്രയയപ്പ് സമ്മേളനം അഡ്വ.എൻ.ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലോകത്തെവിടെ നാം പോയാലും മാഷേ എന്ന പിൻവിളിയുമായി വളർന്നു വലുതായ കുട്ടികൾ ഉണ്ടാകാനിടയുണ്ട്. അവർ എന്നും നൽകുന്ന ഇഷ്ടവും സ്നേഹവുമാണ് അധ്യാപനത്തിന്റെ സുകൃതം.

Advertisment

എല്ലാ തലമുറയുടെയും ഉയർച്ചക്ക് പിന്നിലും എക്കാലവും ഒരു ഗുരുനാഥൻ മറഞ്ഞു കിടക്കുന്നുണ്ട്. എല്ലാ വഴികളിലും അവരുടെ നിഴലുകളുണ്ട്‌. അതിനാൽ അധ്യാപനവൃത്തിയുടെ സദ്‌ഫലം ഒരുകാലത്തും അവസാനിക്കുന്നില്ല.

ഉപജില്ലാ പ്രസിഡന്റ് നൗഷാദ് ബാബു തച്ചമ്പാറ അധ്യക്ഷനായി. കെപിസിസി സെക്രെട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി ഹരിഗോവിന്ദനു യോഗത്തിൽ സ്വീകരണം നൽകി. കെപിഎസ്‌ടിഎ സംസ്ഥാന പ്രസിഡന്റ് വികെ അജിത്കുമാർ അനുമോദിച്ചു.

അസീസ് ഭീമനാട്, ജി രാജലക്ഷ്മി, എ മുഹമ്മാദാലി, പികെ അബ്ബാസ്, ജാസ്മിൻ കബീർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ഡിസിസി സെക്രട്ടറി പിആർ സുരേഷ്, വിവി ഷൗക്കത്തലി എന്നിവർ പ്രഭാഷണം നടത്തി. വിരമിക്കുന്ന അധ്യാപകർക്ക് പി ഹരിഗോവിന്ദൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. കെപിഎസ്‌ടിഎ
ഉപജില്ലാ സെക്രട്ടറി സജീവ് ജോർജ് സ്വാഗതവും ഉപജില്ലാ ട്രഷറർ യുകെ ബഷീർ നന്ദിയും പറഞ്ഞു.

ഉപജില്ല മുതൽ അന്തർദേശീയ തലം വരെയുള്ള നേതാക്കന്മാരുടെ വിവരങ്ങൾ ഉൾപ്പെട്ട ഫോട്ടോ ഡയറക്ടറി കെപിഎസ്‌ടിഎ റവന്യൂ ജില്ലാ പ്രസിഡണ്ട് ഷാജി എസ് തെക്കേതിൽ പ്രകാശനം നടത്തി.

palakkad news
Advertisment