നഴ്‌സുമാര്‍ക്ക് താമസിക്കാന്‍ 115 അപ്പാര്‍ട്ടുമെന്റുകളുമായി കുവൈറ്റി റെഡ് ക്രസന്റ് സൊസൈറ്റി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, May 22, 2020

കുവൈറ്റ്: ആരോഗ്യമന്ത്രാലയത്തിലെ നഴ്‌സുമാര്‍ക്ക് താമസിക്കാന്‍ ജാബെര്‍ അല്‍ അഹമ്മദ് റെസിഡന്‍ഷ്യല്‍ ഏരിയയില്‍ 115 അപ്പാര്‍ട്ടുമെന്റുകള്‍ നല്‍കി കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി.

എല്ലാ വിധ സൗകര്യങ്ങളോടെയും അപ്പാര്‍ട്ടുമെന്റുകള്‍ സജ്ജമാക്കിയതായി കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. ഹിലാല്‍ അല്‍ സയെര്‍ പറഞ്ഞു.

കൊവിഡിനെതിരായ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സൊസൈറ്റി നല്‍കിയ പിന്തുണയുടെ തുടര്‍ച്ചയാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു. സൊസൈറ്റിയുടെ ഈ പ്രവര്‍ത്തനത്തെ കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ഡോ. മുസ്തഫ റെദ അഭിനന്ദിച്ചു.

×