ക്രസ്ന ഡയഗ്നോസിസ് ഐപിഒ ആഗസ്റ്റ് 4 മുതല്‍

New Update

publive-image

കൊച്ചി: വൈവിധ്യവല്‍കൃത രോഗനിര്‍ണയ സേവനദാതാക്കളില്‍ മുന്‍നിരക്കാരിലൊന്നായ ക്രസ്ന ഡയഗ്‌നോസിസിന്റെ പ്രാരംഭ ഓഹരി വില്‍പന ആഗസ്റ്റ് നാലു മുതല്‍ ആറു വരെ നടത്തും. അഞ്ചു രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 933 രൂപ മുതല്‍ 954 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്.

Advertisment

കുറഞ്ഞത് 15 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. 400 കോടി രൂപ വരെയുള്ള പുതിയ ഓഹരികളും നിലവിലെ ഓഹരി ഉടമകള്‍ വില്‍ക്കുന്ന 85,25,520 വരെയുള്ള ഓഹരികളും ഉള്‍പ്പെടുന്നതാണ് ഐപിഒ.

പഞ്ചാബ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഡയ്ഗ്‌നോസിസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ചെലവിനും ബാങ്കുകളില്‍ നിന്നും മറ്റു വായ്പാ ദാതാക്കളില്‍ നിന്നും എടുത്ത വായ്പകള്‍ പൂര്‍ണമായോ ഭാഗികമായോ തിരിച്ചടക്കുന്നതിനും നേരത്തെ തിരിച്ചടക്കുന്നതിനും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കുമായിരിക്കും പുതുതായി നല്‍കുന്ന ഓഹരികളില്‍ നിന്നുള്ള തുക വിനിയോഗിക്കുക.

Advertisment