Advertisment

കെഎസ്‌ അജി ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്‍റ്

New Update

publive-image

Advertisment

തൊടുപുഴ : ബി. ജെ. പി. ഇടുക്കി ജില്ലാ പ്രസിഡന്റായി കെ. എസ്‌. അജിയെ തെരെഞ്ഞെടുത്തു.  പുതിയ പ്രസിഡന്റായി തെരെഞ്ഞെടുത്ത കെ. എസ്‌. അജിയെ സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റ്‌ ബിനു ജെ കൈമള്‍ ഷാള്‍ അണിയിച്ച്‌ അനുമോദിച്ചു.

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി കെ. സുഭാഷ്‌, ദക്ഷിണ മേഖലാ സംഘടനാ സെക്രട്ടറി എല്‍ പത്മകുമാര്‍, ബിനു ജെ കൈമള്‍ എന്നിവര്‍ പ്രസംഗിച്ചു. നിലവിലെ കമ്മറ്റിയില്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അജി.

തൊടുപുഴയ്‌ക്ക്‌ സമീപം വെങ്ങല്ലൂര്‍ സ്വദേശിയായ അജി കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെക്കാലമായി സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തനത്തില്‍ സജ്ജീവ സാന്നിദ്ധ്യമാണ്‌.

41 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ആര്‍.എസ്സ്‌.എസ്സിന്റെ ആരവല്ലിക്കാവ്‌ ശാഖയിലൂടെയാണ്‌ പൊതുപ്രവര്‍ത്തന രംഗത്തേക്ക്‌ കടന്നു വരുന്നുന്നത്‌. ആര്‍.എസ്സ്‌.എസ്സിന്റെ ശാഖാ മുഖ്യ ശിക്ഷക്‌, മണ്ഡല്‍ കാര്യവാഹ്‌, ഖണ്ഡ്‌ കാര്യാവാഹ്‌ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്‌. രാമക്ഷേത്ര വിമോചന സമരത്തില്‌ കര്‍സേവകനായി അയോദ്ധ്യയില്‍ പോവുകയും കര്‍സേവയിലും പങ്കെടുക്കുകയും ചെയ്‌തിട്ടുണ്ട്‌.

പിന്നീട്‌ ബി ജെപി ചുമതലകളിലേക്ക്‌ മാറിയതിനു ശേഷം യുവമോര്‍ച്ച ജില്ലാ വൈസ്‌ പ്രസിഡന്റ്‌, യുമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി, ബിജെപി തൊടുപുഴ മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ്‌ , ബിജെപി തൊടുപുഴ നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ്‌ , ബിജെപി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ തുടങ്ങിയ ചുമതലകള്‍ വഹിച്ചതിനുശ്ശേഷം ഇപ്പോള്‍ ബിജെപി ജില്ലാ ജനറല്‌ സെക്രട്ടറി എന്ന ചുമതല വഹിച്ചു വരികയായിരുന്നു.

തൊടുപുഴ അസംബ്ലി നിയോജക മണ്ഡലത്തില്‌നിന്നും ഒരു തവണ നിയമസഭയിലേക്ക്‌ മത്സരിക്കുകയും ചെ യ്‌തിട്ടുണ്ട്‌.  തൊടുപുഴ കേന്ദ്രമായി നല്ല രീതിയില്‍ പ്രവര്‍ത്തനം നടത്തി വരുന്ന ദീനദയാ സേവാ ട്രസ്റ്റിന്റെ ഭാരവാഹിയും സജ്ജീവ പ്രവര്‍ത്തകനുമാണ്‌.

ഷട്ടില്‌ ബാറ്റ്‌മിന്റന്‍ കളിക്കാരര്‍ കൂടിയായ അജി ഇടുക്കി ജില്ലാ ഷട്ടില്‍ ബാറ്റ്‌മിന്റന്‍ അസ്സോസിയേഷന്റെ ജില്ലാ സീനിയര്‌ വൈസ്‌ പ്രസിഡന്റ്‌ എന്ന ചുമതലയും വഹിച്ചുവരുന്നു. അജിയുടെ പ്രയ്‌നത്താല്‍ പെരുമ്പിള്ളിച്ചിറയില്‍ ഒരു ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ടും നല്ല രീതിയില്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌.

കുമാരമംഗലം ശ്രീകൃഷ്‌ണപുരത്ത്‌ പ്രവര്‍ത്തിക്കുന്ന സാന്ദീപനി എല്‍ പി. സ്‌കൂളിന്റെ മാനേജറുടെ ചുമതലയും  വഹിക്കുന്നുണ്ട്‌ .  രശ്‌മിയാണ്‌ ഭാര്യ. വിദ്യാര്‍ത്ഥിയായ മാധവ്‌ റാം ഏക മകനാണ്‌.

bjp
Advertisment