പാലക്കാട്‌

കേരള വിദ്യാർത്ഥി കോൺഗ്രസ്‌ (എം) പാലക്കാട് ജില്ലാ നേതൃയോഗം നടത്തി

ജോസ് ചാലക്കൽ
Thursday, August 5, 2021

പാലക്കാട്‌: വിദ്യാർത്ഥികളെ സാങ്കേതിക വൈദഗ്ധ്യമുള്ളവരാക്കി മാറ്റുവാൻ തക്കവിധമുള്ള പുതിയ കോഴ്സുകൾ ഉന്നത വിദ്യാഭ്യാസ തലത്തിലും ഡിഗ്രി ഡിപ്ലോമ തലങ്ങളിലും സ്വകാര്യ പൊതു മേഖലാ തലങ്ങളിലും അടിയന്തരമായി ആരംഭിക്കണമെന്നും, കേരള വിദ്യാർത്ഥി കോൺഗ്രസ് എം പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കോവിഡ് 19 പ്രതിസന്ധിഘട്ടത്തിലും ഉന്നത വിജയം നേടിയ വിദ്യാർഥികളെയും പരിശീലനം നടത്തിയ അധ്യാപകരെയും മാതാപിതാക്കളെയും യോഗം അഭിനന്ദിച്ചു.

ഒരു വിദ്യാർത്ഥി പോലും പിന്തള്ളപ്പെടുവാൻ ഇടയാകാതെയിരിക്കുവാനും ഓരോ വിദ്യാർത്ഥിയിലും ഉള്ള സർഗ്ഗ ചേതനകളെയും പരിപോഷിപ്പിക്കുവാൻ നൂതന കോഴ്സുകളും പരിശീലന കേന്ദ്രങ്ങളും ആരംഭിക്കുക, നഴ്സിങ് പാരാമെഡിക്കൽ മേഖലകളിൽ കേരളത്തിൽ വിദ്യാർത്ഥികളുടെ ഡിമാൻഡ് അനുസരിച്ച് സീറ്റുകൾ വർദ്ധിപ്പിക്കുവാനും അടിയന്തര നടപടികൾ കേരള സർക്കാരും കേന്ദ്ര സർക്കാരും സ്വീകരിക്കണമെന്നും കേരള വിദ്യാർത്ഥി കോൺഗ്രസ് എം ആവശ്യപ്പെട്ടു.

നേതൃയോഗം പാർട്ടി പാലക്കാട്‌ ജില്ലാ പ്രസിഡന്റ് അഡ്വ. കെ. കുശലകുമാർ അവർകളുടെ നേതൃത്വത്തിൽ കൂടി. പാർട്ടി സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം ജോർജ്ജുകുട്ടി അഗസ്തി ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥി കോൺഗ്രസ് എം സംസ്ഥാന പ്രസിഡന്റ് അഭേഷ് അലോഷ്യസ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിമാരായ ശശിധരൻ എ, സന്തോഷ് കാഞ്ഞിരപ്പാറ, അഡ്വ. ടൈറ്റസ് ജോസഫ്, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് തോമസ് ജോൺ, കെ ടി യു സി (എം) ജില്ല പ്രസിഡണ്ട് എ.ഇബ്രാഹിം, അധ്യാപക യൂണിയൻ മുൻ ജില്ലാ പ്രസിഡന്റ് സണ്ണി എൻ ജേക്കബ്, കർഷക യൂണിയൻ ജില്ലാ സെക്രട്ടറി ജോസ് വടക്കേക്കര, നിയോജക മണ്ഡലം പ്രസിഡന്റുമാരായ ബേബി പണൂ ചിറ , ഭാസ്കര ദാസ്, മുരളി കടുങ്ങo പ്രദീപ് കുമാർ, യൂത്ത് ഫ്രണ്ട് എം സെക്രട്ടറി ആർ.പമ്പാ വാസൻ, സോഷ്യൽ മീഡിയ കോഡിനേറ്റർ ബിജു പുഴക്കൽ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.

കേരള വിദ്യാർത്ഥി കോൺഗ്രസ് (എം)ജില്ലാ കമ്മിറ്റി ഭാരവാഹികളായി രാഹുൽ ദേവ് (പ്രസിഡന്റ്‌), മുഹമ്മദ് ഹസൻ , ഡിലൻ ജോൺ, ആൽബിൻ ബിജു, വിൻസി. ആർ, പൂജ. ബി (വൈസ് പ്രസിഡന്റുമാർ)നെൽട്ടൻ വി പി, ജോർജ് ജോസ്, ജിൻസൻ.കെ. ജെയിംസ്, ഷഫീഖ്. കെ, ജലജാംബിക, രേഷ്മ. ആർ, ഡെന്നി സെയിൽസ(ജില്ലാ ജനറൽ സെക്രട്ടറിമാർ), ജോസ് അഗസ്റ്റിൻ ട്രെഷറർ എന്നിവരെ യോഗം തിരഞ്ഞെടുത്തു.

×