പൂഞ്ഞാറിന്റെ വികസന മുരടിപ്പ് ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാകും – തോമസ് ചാഴികാടൻ എംപി

ന്യൂസ് ബ്യൂറോ, പാലാ
Monday, March 8, 2021

വാഗമൺ: നാൽപതുവർഷമായി പൂഞ്ഞാറിൽ തുടരുന്ന പൂഞ്ഞാറിന്റെ വികസന മുരടിപ്പ് ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാകണമെന്ന് തോമസ് ചാഴികാടൻ എംപി. പൂഞ്ഞാറിന്റെ സമീപ നിയോജകമണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമുക്കത് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും.

പൂഞ്ഞാറിന്റെ ഭാഗമായിരുന്ന ചില പഞ്ചായത്തുകൾ, പാലായിലേക്ക് ചേർന്നപ്പോൾ അവിടുണ്ടായ റോഡുകളുടെയും പാലങ്ങളുടെയും കുടിവെള്ളപദ്ധതികളുടെയും വികസനം ഇതിന് ഏതാനും ഉദാഹരണങ്ങൾ മാത്രമാണെന്നും അദ്ദേഹംഅഭിപ്രായപ്പെട്ടു. കേരള യൂത്ത് ഫ്രണ്ട് (എം) കെഎസ്സി (എം) പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റികളുടെ സംയുക്ത ആഭ്യമുഖ്യത്തിൽ നടത്തിയ ദ്വിദിന രാഷ്ട്രീയ പഠന ക്യാമ്പ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള യൂത്ത് ഫ്രണ്ട് (എം) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്‌ ജാൻസ് വയലിക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ്‌ (എം) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ. സാജൻ കുന്നത്ത്, കേരള കോൺഗ്രസ്‌ സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയംഗങ്ങളായ ജോർജുകുട്ടി ആഗസ്തി, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, കേരളാ കോൺഗ്രസ്‌ സംസ്ഥാന കമ്മറ്റിയംഗങ്ങളായ തോമസുകുട്ടി മുതുപുന്നക്കൽ, കെ.ജെ തോമസ് കട്ടക്കൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്‌ സാജൻ തൊടുക, കേരളാ യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡന്റ്‌ രാജേഷ് വാളിപ്ലാക്കൽ, കെഎസ്സി സംസ്ഥാന പ്രസിഡന്റ്‌ അബേഷ് അലോഷ്യസ്, കെഎസ്സി പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ്‌ തോമസ് ചെമ്മരപ്പള്ളിയിൽ, ഡോ. ജോസ് കാണാട്ട്, കോട്ടയം ജില്ലാ സെക്രട്ടറി ജോണികുട്ടി മഠത്തിനകം, നിയോജകമണ്ഡലം സെക്രട്ടറിമാരായ ഡയസ് കോക്കാട്ട്, സോജൻ ആലക്കുളം, കെ.പി സുജീലൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മറ്റിയംഗങ്ങളായ ജോളി മടുക്കക്കുഴി, ജോർഡിൻ കിഴക്കേത്തലക്കൽ, യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം സെക്രട്ടറി റോയി വിളക്കുന്നേൽ, സാംസ്‌കാരിക വേദി ജില്ലാ പ്രസിഡന്റ്‌ ബാബു. ടി.ജോൺ, കേരളാ യൂത്ത്, കെഎസ്സി നേതാക്കളായ ജെഫിൻ പ്ലാപ്പള്ളിൽ, ഷോജി അയലൂക്കുന്നേൽ, അരുൺ ആലക്കാപ്പറമ്പിൽ, ഷെറിൻ പെരുംമാംകുന്നേൽ, നോബി കടങ്കാവിൽ, ജോർജ്കുട്ടി കാരിയാപുരയിടം, അമൽ കോക്കാട്ട്, ടോം കാലാപറമ്പിൽ, അലൻ വാണിയപുരക്കൽ, സിജോ മോളോപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

×