വൈദ്യുത ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങളുടെ ഭാഗമായി കുറവിലങ്ങാട് പോസ്റ്റ് ഓഫിസിന് മുന്നിൽ വൈദ്യുതി ബോർഡിലെ ജീവനക്കാരുടെ സംയുക്ത സമരസമിതിയുടെ നേതൃത്തത്തിൽ സമരം നടത്തി

New Update

publive-image

കുറവിലങ്ങാട്: വൈദ്യുത ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന സമരങ്ങളുടെ ഭാഗമായി കുറവിലങ്ങാട് പോസ്റ്റ് ഓഫിസിന് മുന്നിൽ വൈദ്യുതി ബോർഡിലെ ജീവനക്കാരുടെ സംയുക്ത സമരസമിതിയുടെ നേതൃത്തത്തിൽ നടത്തിയ സമരം എഐടിയുസി സംസ്ഥാന കൗൺസിൽ അംഗം സഖാവ്. എംഎസ് സുരേഷ് ഉത്ഘാടനം ചെയ്തു.

Advertisment

സിപിഎം കുറവിലങ്ങാട് ലോക്കൽ സെക്രട്ടറി സ: സദാനന്ദ ശങ്കർ, തോമസ് ആളോത്ത്. പി.എൻ.ശശി, നീല കണ്ടൻ ഇളയത്, എഎന്‍ ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, വൈദ്യുതി രംഗം സ്വകാര്യവത്കരിക്കുന്നതിനുള്ള നീക്കം അവസാനിപ്പിക്കുക, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് സംയുക്ത സമരസമിതി ദേശവ്യാപകമായി സമരം സംഘടിപ്പിച്ചിട്ടുള്ളത്

kottayam news
Advertisment