വൈദ്യുതി വകുപ്പ് വ്യാപാരികളെ കൊള്ളയടിക്കുന്നു - ജോബി വി ചുങ്കത്ത്

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ലോക്ക് ഡൗൺ കാലത്ത് കടകൾ അടച്ചിട്ടാലും കണക്റ്റഡ് ലോഡ്, മിനിമം ചാർജ്ജ്, എന്നിങ്ങനെ പറഞ്ഞു വൻ തുക ഈടാക്കി വ്യാപാരികളെ കൊള്ളയടിക്കുകയാണ് വൈദ്യുതി വകുപ്പ് ചെയ്യുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ജോബി വി ചുങ്കത്ത്.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുമ്പിൽ നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് സിവിൽ സ്റ്റേഷനുമുമ്പിൽ നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ജോബി വി ചുങ്കത്ത്.

മറ്റു പല പ്രസ്ഥാനങ്ങൾക്കും ബാങ്കുകൾ സഹായം നൽകുമ്പോൾ കച്ചവടക്കാർക്ക് ഒരു സഹായവും ബാങ്കുകാർ ചെയ്യുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സകലവിധ ബാദ്ധ്യതകളും ഏറ്റെടുക്കേണ്ടതായ ബാദ്ധ്യതയും കച്ചവടക്കാർക്കാണെന്നും കച്ചവടക്കാരുടെ ബുദ്ധിമുട്ടുകളും സങ്കടങ്ങളും കാണാൻ ആരുമില്ലെന്നും ജോബി വി ചുങ്കത്ത് പറഞ്ഞു

സംസ്ഥാന സെക്രട്ടറി പി.എം.എ.ഹബീബ് അദ്ധ്യക്ഷനായി. ജില്ല പ്രസിഡൻറ് പി.എം.എ ഹബീബ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.കെ. ഹെൻട്രി, ട്രഷറർ ഗോകുൽദാസ് എന്നിവർ പ്രസംഗിച്ചു.
പാലക്കാട് ഹെഡ് പോസ്റ്റോഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ ജില്ല പ്രസിഡൻറ് പി.എസ് സിംപ്സൺ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ ധർണ്ണകൾ നടത്തി.

palakkad news
Advertisment