കെ എസ് ഇ ബി എൽ പാലക്കാട് സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ കെ.കെ.രാജിവ് വിരമിച്ചു

author-image
Charlie
Updated On
New Update

publive-image

1993 മാർച്ചിൽ കഞ്ചിക്കോട് 66 കെ.വി സബ്ബ് സ്റ്റേഷനിൽ അസിസ്റ്റന്റ് എഞ്ചിനീയർ ആയാണ് വൈദ്യുതി ബോർഡിലെ സേവനം ആരംഭിച്ചത്. അസിസ്റ്റന്റ എക്സിക്യൂട്ടീവ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നീ ചുമതലകൾക്കും ശേഷം പലക്കാട് സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ആയിട്ടാണ് 29 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്നത്.

Advertisment

സൗര സോളാർ പദ്ധതി, നിലാവ് തെരുവുവിളക്കു പദ്ധതി എന്നിവ ദ്രുതഗതിയിൽ പൂർത്തികരിച്ച സ്ഥാനത്തെ ആദ്യ സർക്കിളും ദ്യുതി പദ്ധതിയിൽ സ്ഥാനത്തെ രണ്ടാമത്തെ സർക്കിളുമായി പാലക്കാടിനെ എത്തിക്കുന്നതിന് നേതൃത്വ പരമായ പങ്കുവഹിച്ചതടക്കം

വിതരണ, പ്രസരണ മേഖലകളിൽ ഇതിനകം നിരവധി ജനോപകാരപ്രദമായ
വികസനപ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുകയും. വിതരണമേഖലയിലെ വൈദ്യുതി തടസ്സം ഗണ്യമായി കുറക്കുന്ന നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തുകയും ചെയ്തിട്ടുണ്ട്.

പ്രവർത്തന മികവിന് വൈദ്യുതി ബോർഡിൽ നിന്നും സാമൂഹ്യ, രാഷ്ട്രീയ മേഖലകളിൽ
നിന്നും അംഗീകാരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്. കെ എസ് ഇ ബി എൽ അസിസ്റ്റൻ്റ് എക്സിക്യുട്ടിവ് എൻഞ്ചിനീയർ പി.ഇ.മിനി ഭാര്യയാണ്, രാഹുൽ കെ.ആർ. B.Tech (ഇ വൈ, ബംഗ്ലൂർ), വിമൽ കെ.ആർ. B.Tech മക്കളാണ്.

എൻ കേശവൻ നമ്പൂതിരിയുടെയും സതി അന്തർജനത്തിൻ്റെയുംന്റെയും, മകനായി, 24.05.1966 ൽ പാലക്കാട് ജനിച്ചു. ഹേമാംബിക ഹൈസ്കൂളിലും, ഗവ.വിക്ടോറിയ കോളേജിലും അതിനുശേഷം എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ B.Tech ബിരുദവും കരസ്ഥമാക്കി.
ബ്യൂറോ ഓഫ് എനർജി എഫിഷൻസി കോഴ്സ്സും (എനർജി ഓഡിറ്റർ) പൂർത്തീകരിച്ചിട്ടുണ്ട്

Advertisment