കെഎസ്ആര്‍ടിസി ബസ് സർവ്വീസുകൾ ആരംഭിച്ചു

New Update

publive-image

പാലാ: സ്ഥിരം യാത്രക്കാരായ ജീവനക്കാർക്കായി കെ.എസ്.ആർ.ടി.സി പാലാ, ഈരാറ്റുപേട്ട ഡിപ്പോകളിൽ നിന്നായി ഏതാനും സർവ്വീസുകൾ ആരംഭിച്ചു.

Advertisment

ഈരാറുപേട്ട നിന്നും കോട്ടയത്തിനും പാലായിൽ നിന്നും എറണാകുളം, വൈക്കം റൂട്ടുകളിലുമാണ് ജീവനക്കാരുടെ ആവശ്യത്തെ തുടർന്ന് പ്രത്യേക സർവ്വീസുകൾ ആരംഭിച്ചിരിക്കുന്നത്.

ആവശ്യ സർവ്വീസ് വിഭാഗങ്ങളും ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും പ്രവർത്തനം ആരംഭിച്ചതോടു കൂടി പൊതു ഗതാഗതം ഇല്ലാത്തത് യാത്രാ പ്രശ്നം സൃഷ്ടിച്ചിരുന്നു. ഇതോടൊപ്പം വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ മൂല്യനിർണ്ണയ ക്യാമ്പുകളും ആരംഭിച്ചിരുന്നു.

പാസഞ്ചേഴ്സ് അസോസിയേഷനും വിവിധ സംഘടനകളും ട്രാൻസ്പോർട്ട് മന്ത്രിയുടെ മുമ്പിൽ വിഷയം അവതരിപ്പിച്ചതോടെയാണ് നാമമാത്ര സർവ്വീസുകൾ ആരംഭിക്കുവാൻ തീരുമാനിച്ചത്.

പാലായിൽ നിന്നും രാവിലെ 8 മണിക്ക് വൈക്കത്തിനും തിരികെ നാലു മണിക്ക് പാലായ്ക്കും രാവിലെ 7.15-ന് എറണാകുളത്തിനും തിരികെ 5 മണിക്ക് പാലായ്ക്കും സർവ്വീസ് ക്രമീകരിച്ചിട്ടുണ്ട്.

ഈ രാറ്റുപേട്ട ഡിപ്പോയിൽ നിന്നും കോട്ടയത്തേക്ക് സർവ്വീസ് ഉണ്ട്. കൂടുതൽ ജീവനക്കാർ അറിയിച്ചാൽ മററ് റൂട്ടുകളിലും സർവ്വീസ് ആരംഭിക്കും. സ്വന്തമായി വാഹനം ഇല്ലാത്ത ജീവനക്കാർക്ക് ഈ സർവ്വീസുകൾ സഹായകരമായി.

Advertisment