/sathyam/media/post_attachments/1TYHrgeZbFtSYrwqDcFJ.jpg)
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജൂലൈ മാസത്തെ 75 ശതമാനം ശമ്പളം വിതരണം ചെയ്തു. 24,477 സ്ഥിര ജീവനക്കാര്‍ക്ക് 75 ശതമാനം ശമ്പളം നല്‍കിയതായി അധികൃതര്‍ അറിയിച്ചു. 55.87 കോടി രൂപയാണ് ശമ്പള വിതരണത്തിനായി അനുവദിച്ച് കിട്ടിയ തുക. ഇതില്‍ ഏഴ് കോടി രൂപ കെഎസ്ആര്‍ടിസിയുടെ ഫണ്ടില്‍ നിന്നാണ് നല്‍കിയത്.
838 സിഎല്‍ആര്‍ ജീവനക്കാര്‍ക്ക് മുമ്പ് തന്നെ ജൂലൈ മാസത്തെ ശമ്പളം ലഭ്യമായിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാരുമായി ഇന്ന് മുഖ്യമന്ത്രി നടത്തുന്ന കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായിട്ടാണ് ശമ്പള വിതരണം. യൂണിയനുകളുമായി മുഖ്യമന്ത്രി നേരിട്ടാണ് ചര്‍ച്ച നടത്തുന്നത്.
ഇതിനു മുന്‍പ് മൂന്ന് തവണ മന്ത്രിതല ചര്‍ച്ച നടന്നിരുന്നെങ്കിലും അന്തിമ തീരുമാനം കൈക്കൊണ്ടിരുന്നില്ല. ഇതിനെ തുടര്‍ന്ന് ശമ്പള വിതരണത്തില്‍ പ്രതിസന്ധി നേരിട്ടിരുന്നു. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ തടസ്സമുണ്ടായിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us